മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളാണ് അന്തരിച്ച നടി സുകുമാരി. വ്യത്യസ്തമായ റോളുകളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സുകുമാരി ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ്.
സുകുമാരിയുടെ കോമഡി കഥാപാത്രങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ മീമുകളായും ചെറു വീഡിയോകളായും നിറഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ചെറുപ്പത്തിലെ സുകുമാരിയുടെ ചടുലമായ നൃത്തച്ചുവടുകളാണ് വീഡിയോയിലുള്ളത്. ഏത് സിനിമയിലെ രംഗമാണെന്ന് വീഡിയോ പങ്കുവെച്ച പേജുകളിലൊന്നും പറഞ്ഞിട്ടില്ല.
ജീന്‍സും ടോപ്പും ഷൂസും ധരിച്ച്, മുടി ഉയര്‍ത്തിക്കെട്ടി, പാശ്ചാത്യരീതിയിലുള്ള സ്റ്റെപ്പുകളുമായി ചുവടുവെക്കുന്ന സുകുമാരിയെ വീഡിയോയില്‍ കാണാം.
മലയാളി ചിന്തകള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയിരിക്കുന്നത്. 11ാം വയസില്‍ സിനിമയിലെത്തി 60 വര്‍ഷത്തോളം അഭിയനരംഗത്ത് തുടര്‍ന്ന സുകുമാരിയെ ആര്‍ക്കും മറക്കാനാകില്ലെന്ന് വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
Content Highlight: Actress Sukumari’s old dance video goes viral
