അജിത്തും മഞ്ജു വാര്യറും ഒന്നിച്ച ചിത്രമാണ് തുനിവ്. ചിത്രത്തില്‍ മഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. പൊങ്കലിന് റിലീസ് ചെയ്ത ചിത്രത്തിന് വേണ്ടി തോക്ക് പിടിക്കാനൊക്കെ തനിക്ക് പഠിപ്പിച്ച് തന്നത് അജിത്താണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

അജിത്ത് സിനിമയില്‍ കുറേ പഞ്ച് ഡയലോഗുകള്‍ പറയുന്നുണ്ടെന്നും അതുപോലെയുള്ള ഒരു പഞ്ച് ഡയലോഗ് താനും പറയുന്നുണ്ടെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ അത് തെറിയാണെന്നും തമിഴില്‍ അത്തരം ഡയലോഗ് പറഞ്ഞത് തുനിവിന് വേണ്ടിയാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. രേഖാ മേനോനൊപ്പമുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”തുനിവ് സിനിമക്ക് വേണ്ടി ഞാന്‍ വലിയ പ്രിപ്പറേഷന്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ അസുരനിലായിരിക്കും ഞാന്‍ പിന്നെയും പ്രിപ്പറേഷന്‍സ് നടത്തിയത്. ആ സിനിമയായിരുന്നു ലിങ്ക്വിസ്റ്റിക്കലി ചലഞ്ചിങ്ങായ സിനിമ. കാരണം അത് തിരുനെല്‍വേലി തമിഴായിരുന്നു.

തുനിവില്‍ സാധാരണ തമിഴ് തന്നെയാണ്. സംസാരിക്കാനായിട്ട് ഞാന്‍ സെപെഷലായിട്ട് പഠിച്ചിട്ടില്ല. എനിക്ക് ശരിക്ക് തോക്ക് പിടിക്കാന്‍ പോലും അറിയില്ലായിരുന്നു. ഞാന്‍ സാര്‍ പിടിക്കുന്നതൊക്കെ നോക്കി ചെയ്തതാണ്.

തോക്ക് സ്ഥിരമായിട്ട് പിടിക്കുന്ന ആളായിട്ട് തോന്നിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍ അജിത്ത് സാറാണ് കാണിച്ചു തന്നത്. അജിത്ത് സാര്‍ സിനിമയില്‍ കുറേ പഞ്ച് ഡയലോഗ് ഒക്കെ പറയുന്നുണ്ട്.

എനിക്കും സിനിമയില്‍ പഞ്ച് ഡയലോഗ് ഉണ്ട്. പക്ഷെ അത് ചീത്ത വാക്കാണ്. അതും തമിഴില്‍ ചീത്ത വാക്ക് പറയുന്നത് തുനിവിലായിരിക്കും. അത് ബീപ് ചെയ്യുമോയെന്ന് എനിക്ക് അറിയില്ല. എന്തായാലും ഞാന്‍ പറഞ്ഞു,” മഞ്ജു വാര്യര്‍ പറഞ്ഞു.

എച്ച്.വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രമായാണ് മഞ്ജു എത്തിയത്. അജിത്തിനും മഞ്ജുവിനുമൊപ്പം സമുദ്രക്കനി, ജോണ്‍ കൊക്കന്‍, നയന സായ്, ജി.എം.സുന്ദര്‍ എന്നിവരായിരുന്നു സപ്പോര്‍ട്ടിങ് റോളില്‍ എത്തിയത്.

covtent highlight: actress manju warrier about thunivu