2018ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചയാളാണ് അപര്‍ണ ദാസ്. വിനീത് ശ്രീനിവാസന്‍ നായകനായി 2019ല്‍ പുറത്തിറങ്ങിയ മനോഹരം എന്ന ചിത്രത്തിലെ ശ്രീജ എന്ന നായികാവേഷത്തിലൂടെയാണ് അപര്‍ണ പ്രേക്ഷകര്‍ക്ക് പരിചിതരാകുന്നത്. പിന്നീട് തമിഴില്‍ വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലും അപര്‍ണ പ്രധാനവേഷത്തിലെത്തിയിരുന്നു.
അടുത്തിടെ കാര്യം സാമ്പത്തികമാണ് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഒരു പ്രൊഫഷനെന്ന നിലയില്‍ എത്രത്തോളം സുരക്ഷിതമാണ് സിനിമ എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ദാസ്. സിനിമയില്‍ അഭിനയിക്കുന്നതോടൊപ്പം തന്നെ ഒരു ബാക്കപ്പ് പ്ലാനുള്ളത് എപ്പോഴും നല്ലതാണെന്ന് പറയുകയാണ് താരം. അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ എപ്പോഴും ഒരു ബാക്കപ്പ് വെച്ചിട്ട് വരുന്നതോണോ നല്ലത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘അഭിനയിക്കാന്‍ വരുമ്പോള്‍ എപ്പോഴും ഒരു ബാക്കപ്പ് പ്ലാന്‍ നമ്മള്‍ക്ക് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതല്ലാതെ കണ്ണും പൂട്ടി ഇറങ്ങുന്ന് ഒരുപാട് പേരുണ്ട്. പക്ഷേ അവര്‍ക്ക് എപ്പോഴും ടെന്‍ഷനായിരിക്കും. സമാധാനമുണ്ടാകില്ല. കാരണം എല്ലാ മാസവും ശമ്പളം കിട്ടുന്ന ഒരു ഇന്‍ഡസ്ട്രിയല്ല സിനിമ. എന്റെയടുത്ത് സിനിമയിലേക്ക് വരുന്നതിന് മുമ്പ് ആളുകള്‍ ആദ്യം പറഞ്ഞ കാര്യവും ഇത് തന്നെയായിരുന്നു.
നമ്മള്‍ ഒരുപാട് ഗ്ലാമറും ഫെയിമും മണിയും എല്ലാം പ്രതീക്ഷിച്ച് പോകുമ്പോള്‍ പെട്ടെന്ന് മുഖത്ത് ഒരു അടി കിട്ടുന്ന പോലെ ആയിരിക്കും ഇതൊന്നുമല്ല എന്ന തിരിച്ചറിവ്. സിനിമ എന്ന് പറയുന്നത് ഒരു വേവ് പോലെയാണ്. ഒരു റിലീസിനോട് അനുബന്ധിച്ച് ഒരുപാട് ആള്‍ക്കാരും കുറേ മീഡിയാസും വരും അത് കഴിഞ്ഞാല്‍ പിന്നെ അതെല്ലാം കെട്ടടങ്ങുന്ന ഒരു സമയവുമുണ്ടാകും. അടുത്ത പ്രൊജക്ട് എപ്പോഴാണ് നടക്കുക എന്ന് സത്യം പറഞ്ഞാല്‍ നമുക്ക് അറിയില്ല, അതുകൊണ്ട് തന്നെ എപ്പോഴും ഒരു ബാക്കപ്പുള്ളതാണ് നല്ലത്,’ അപര്‍ണ ദാസ് പറഞ്ഞു.
Content Highlight: Actress Aparna Das talks about Cinema as a profession
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.