മലയാള സിനിമയിൽ ഒരുകാലത്ത് സജീവമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന നടിയാണ് അനുശ്രീ. എന്നാൽ മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ വരുന്ന സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് താരം.
സിനിമകൾ കുറഞ്ഞത് താൻ ചൂസി ആയതുകൊണ്ടല്ലെന്നും മുമ്പത്തെപ്പോലെ അവസരങ്ങൾ ലഭിക്കുന്നില്ലെന്നുമാണ് അനുശ്രീ പറയുന്നത്. തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ, കഥാപാത്രത്തിന് എത്രത്തോളം പെർഫോം ചെയ്യാൻ അവസരമുണ്ട് തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിച്ചാണ് സിനിമകൾ തെരഞ്ഞെടുക്കുന്നതെന്നും താരം വ്യക്തമാക്കി. പുതിയ ചിത്രമായ ‘പ്രേംപാറ്റ’യെക്കുറിച്ച് സംസാരിക്കുകയായിരുന്നു അനുശ്രീ.
ചിത്രത്തിൽ നന്ദിനി ടീച്ചർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കുട്ടികളുടെയും നാട്ടുകാരുടെയും ഇടയിൽ സജീവ സാന്നിധ്യമുള്ള കഥാപാത്രമാണിതെന്നും എന്നാൽ വലിയ അഭിനയസാധ്യതകളുള്ള വേഷമാണെന്ന് അവകാശപ്പെടാനില്ലെന്നും അനുശ്രീ പറയുന്നു. എന്നിരുന്നാലും സിനിമയുടെ കഥയും അതിന്റെ വൈകാരികമായ യാത്രയുമാണ് തന്നെ ചിത്രത്തിലേക്ക് ആകർഷിച്ചതെന്നും താരം വ്യക്തമാക്കി.

പ്രേംപാറ്റ. Photo. IMDb
‘പണ്ട് ഞാൻ ചെയ്തിരുന്ന സിനിമകളുടെ എണ്ണം വെച്ചുനോക്കുകയാണെങ്കിൽ ഇപ്പോൾ ഞാൻ ചെയ്യുന്നത് വളരെ കുറവാണ്. അത് ഞാൻ ചൂസി ആയതുകൊണ്ടല്ല. നേരത്തെ വന്നിരുന്നതിൽനിന്ന് വളരെ കുറവ് സിനിമകളാണ് ഇപ്പോൾ വരുന്നത്. അതിൽനിന്ന് നമ്മൾ ചൂസ് ചെയ്തേ പറ്റൂ.
എനിക്ക് ചെയ്യാൻ പറ്റുന്നത്, അല്ലെങ്കിൽ വലിയ കുഴപ്പമില്ലാത്തത്, നമുക്ക് എത്രത്തോളം പെർഫോം ചെയ്യാനുണ്ട്, വെറുതെ പോയി ചെയ്തു എന്ന് തോന്നരുത് എന്നൊക്കെയുള്ള ഘടകൾ നോക്കിയാണ് സിനിമകൾ തെരഞ്ഞെടുക്കാറുള്ളത്,’ അനുശ്രീ പറഞ്ഞു.
‘പ്രേംപാറ്റ’യുടെ കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നുവെന്നും സിനിമയുടെ പ്രമേയവും അതിലെ വൈകാരികമായ മുഹൂർത്തങ്ങളുമാണ് താത്പര്യം തോന്നാൻ കാരണമെന്നും താരം പറയുന്നു.
ഒരു കോളേജിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന എൻ.എസ്.എസ് ക്യാമ്പിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. ചിരിയും സങ്കടവും ഉൾപ്പെടെ പലതരം വികാരങ്ങളിലൂടെയുള്ള യാത്രയാണ് ചിത്രമെന്നും അനുശ്രീ പറഞ്ഞു.
‘പ്രേംപാറ്റയുടെ ടീമാണ് ഞാൻ നോക്കിയത്. എന്റെ ക്യാരക്ടറിന് അങ്ങനെ ഭയങ്കരമായിട്ട് പെർഫോം ചെയ്ത് കടുപ്പിക്കാനുള്ള എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് ഞാൻ പറയില്ല. നന്ദിനി ടീച്ചർ എന്ന കഥാപാത്രം എല്ലായിടത്തും ഉണ്ട്. കുട്ടികളുടെ കൂടെയും നാട്ടുകാരുടെ കൂടെയും ഉള്ള കഥാപാത്രമാണ്. എല്ലായിടത്തും പ്രസൻസുണ്ട്.
അത്രയ്ക്ക് എനിക്ക് പെർഫോം ചെയ്യാനുള്ള ഏരിയ ഉണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെ ഞാൻ പറയില്ല. പക്ഷേ ഈ കഥ കേട്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. ഒരു കോളേജിൽനിന്ന് വരുന്ന എൻ.എസ്.എസ് ക്യാമ്പിൽ സംഭവിക്കുന്ന കാര്യങ്ങൾ ഉണ്ട്. അവിടെ ചിരിയും സങ്കടവും എല്ലാ ഇമോഷനിലൂടെയുമുള്ള ട്രാവലാണ്,’ അനുശ്രീ പറഞ്ഞു.

അനുശ്രീ. Photo. Screen Grab/ Youtube
പിന്നെ പുതിയ കുറേ ആൾക്കാർ. അവരുടെ കൂടെ ഞങ്ങൾ കുറച്ചാളുകൾക്ക് വർക്ക് ചെയ്യാൻ പറ്റുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കണ്ടന്റ് ക്രിയേറ്റേഴ്സിനൊപ്പം അഭിനയിക്കുമ്പോൾ എങ്ങനെയാണെന്ന് ഞങ്ങൾക്കും അറിയണമല്ലോ,’ അനുശ്രീ പറഞ്ഞു.
Content Highlight: Actress Anusree openly states that the number of films being released now has decreased compared to the past.
