ഷാരൂഖ് ഖാന്‍ നായകനായെത്തിയ ‘റബ് നേ ബനാദി ജോഡി’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനുഷ്‌ക ശര്‍മ. പിന്നീടങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത് അനുഷ്‌ക ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ബോളിവുഡില്‍ ചുവടുറപ്പിക്കുന്ന കാലത്ത് നടന്ന ഒരു ഓഡിഷന്റെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അനുഷ്‌ക ഇത് ഷെയര്‍ ചെയ്തത്.
രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത, ആമീര്‍ ഖാന്‍- കരീന ജോഡി ഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്‌സിനു വേണ്ടിയുള്ള ഓഡിഷന്റെ വീഡിയോയാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
Content Highlights: Actress Anushka Sharma’ First Audition Video
