ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സ്നേഹ സന്ദേശവുമായി നടിയും എഴുത്തുകാരിയുമായ വിജി വെങ്കിടേഷ്. ‘നന്ദി രാഹുല്‍ ഗാന്ധി, നിങ്ങള്‍ക്കും ലോകത്തിലെ എല്ലാ നല്ല മനുഷ്യര്‍ക്കും ഇതാ എന്റെ ഫ്ളൈയിങ് കിസ്’ എന്നാണ് വിജി വെങ്കിടേഷ് ട്വിറ്ററില്‍ കുറിച്ചത്. ഫ്ളൈയിങ് കിസ് നല്കുന്ന ഒരു ചിത്രവും ഈ ട്വീറ്റിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
Thanks @RahulGandhi Here’s my #FlyingKiss to you and to all the good people in the world . pic.twitter.com/UMm4PrZULu
— Viji Venkatesh 🇮🇳 وجی وینکٹیش (@vijivenkatesh) August 11, 2023
പാച്ചുവും അത്ഭുതവിളക്കും എന്ന ഫഹദ് ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തിയതോടെയാണ് എഴുത്തുകാരിയായ വിജി വെങ്കിടേഷ് മലയാളിക്ക് സുപരിചതയാകുന്നത്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ രാഹുല്‍ ഗാന്ധി വനിതാ എം.പിമാര്‍ക്ക് ഫ്ളയിങ് കിസ് നല്‍കിയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിടെയാണ് വിജി വെങ്കിടേഷിന്റെ ഈ പ്രതികരണം.

മണിപ്പൂര്‍ അവിശ്വാസ പ്രമേയത്തിനിടെയുള്ള ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടുത്തുഭാഷയില് വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെയാണ് സ്മൃതി ഇറാനി ഫ്ളൈയിങ് കിസ് ആരോപണം ഉന്നയിക്കുന്നത്. വിഷയത്തില്‍ വനിതാ എം.പിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിരുന്നു.
എന്നാല്‍, ഒരു ഫ്ളൈയിങ് കിസില്‍ അസ്വസ്ഥരാകുന്നവര്‍ മണിപ്പൂരിനെക്കുറിച്ച്, അവിടുത്തെ സ്ത്രീകള്‍ അനുഭവിച്ചതിനെക്കുറിച്ച് ഒന്നും തോന്നുന്നില്ലെന്നായിരുന്നു വിഷയത്തില്‍ നടന് പ്രകാശ് രാജ് പറഞ്ഞിരുന്നത്.
രാഹുലിന്റെ ആംഗ്യത്തിന് (gesture) താന്‍ സാക്ഷിയാണെന്നും അത് ഒരുതരം സ്നേഹപ്രകടനമായിട്ടാണ് തനിക്ക് തോന്നിയതെന്നും ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം) എം.പി. പ്രിയങ്ക ചതുര്‍വേദിയും പറഞ്ഞിരുന്നു.
Content Highlight: Actress and writer Viji Venkatesh has a love message for Congress leader Rahul Gandhi
