ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. 2008 ലെ ഐ.പി.എല്‍ സീസണ്‍ മുതല്‍ ചെന്നൈ ഫ്രാഞ്ചൈസിയായ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണിയെ തലയെന്നാണ് ആരാധകര്‍ വിളിക്കുന്നത്.
ഇപ്പോഴിതാ ആരാധകരുടെ ‘തല’യും ദളപതി ‘വിജയ്‌യും’ ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. ഷൂട്ടിംഗിനിടെയാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള രണ്ട് താരങ്ങള്‍ കണ്ടുമുട്ടിയത്.
ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലായിരുന്നു താരസമാഗമം. ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ ഷൂട്ടിംഗിനെത്തിയതായിരുന്നു വിജയ്.
ധോണിയാകട്ടെ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനാണ് സ്റ്റുഡിയോയിലെത്തിയത്. ഐ.പി.എല്ലിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് ധോണി ചെന്നൈയിലെത്തിയത്.
Content Highlight: Actor Vijay Thalapathy Vijay and Thala Dhoni MS Dhoni in new pic is all things cool
