ചെന്നൈ: നിയമവിരുദ്ധമായി ചൂതാട്ടം നടത്തിയതിന് നടന്‍ ശ്യാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പൊലീസാണ് ശ്യാമിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.

ശ്യാമിന്റെ നുങ്കംപാക്കത്തുള്ള അപ്പാര്‍ട്ടമെന്റിലാണ് ചൂതാട്ടം നടന്നിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. ശ്യാമിനോടൊപ്പം 13 പേരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തവരില്‍ പുതുമുഖ സംവിധായകര്‍, ഹോട്ടല്‍ ഉടമകള്‍, വ്യവസായികള്‍, അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രമുഖ നടന്‍മാരും ചൂതാട്ടം നടത്തുന്നതിന് വേണ്ടി ഇവിടെയത്തിരുന്നതായാണ് അഭ്യൂഹങ്ങള്‍.

2001ല്‍ 12ബി എന്ന ചിത്രത്തിലൂടെയാണ് ശ്യാം സിനിമാ ലോകത്ത് അരങ്ങേറിയത്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിലൂടെ അരങ്ങേറി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ