മലയാളത്തിലെ എക്കാലത്തെയും റൊമാന്റീക് ഹീറോകളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരം ഇപ്പോള്‍ കരിയറിന്റെ മറ്റൊരു സ്റ്റേജിലാണ്.

നിരവധി മികച്ച സിനിമകളാണ് താരത്തിന്റെതായി സമീപകാലങ്ങളില്‍ എത്തിയത്. ഇപ്പോഴിതാ ചാക്കോച്ചന്റെ സിനിമയിലെ റൊമാന്റിക് നിമിഷങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

നിഴല്‍ എന്ന സിനിമയിലെ സീനുകളോടൊപ്പമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ചാക്കോച്ചന്റെ ഫാന്‍സ് ക്ലബ്ബാണ് വീഡിയോ തയ്യാറാക്കിയത്. കുറുക്കന്‍ പണ്ടെ ആണല്ലോ എന്ന സിനിമയിലെ സംഭാഷണവും വീഡിയോയ്‌ക്കൊപ്പം ചാക്കോച്ചന്‍ പങ്കുവെച്ചു.

നമ്മുടെ ഉള്ളിലെ റൊമാന്‍സ് ഒരിക്കലും മരിക്കില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു. നായാട്ടും നിഴലുമാണ് ചാക്കോച്ചന്റെതായി തിയേറ്ററില്‍ റിലീസ് ചെയ്ത അവസാന ചിത്രങ്ങള്‍.

Actor Kunchako Boban share his romantic Movies Video viral