കൊച്ചി: മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടിലെ തന്റെ പ്രകടനത്തെ അഭിനന്ദിച്ച ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിന് മറുപടിയുമായി ജോജു ജോര്‍ജ്. നായാട്ടിന് ലഭിച്ച ആദ്യത്തെ അവാര്‍ഡായി രാജ്കുമാറിന്റെ അഭിനന്ദനത്തെ കാണുന്നുവെന്ന് ജോജു പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം.
‘എന്താ പറയേണ്ടത് എന്ന് അറിയില്ല. വളരെയധികം സന്തോഷം തോന്നുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനില്‍ നിന്ന് ഇങ്ങനയൊരു അഭിനന്ദനം കിട്ടിയതില്‍ സന്തോഷിക്കുന്നു. സന്തോഷം കാരണം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. നായാട്ടിന് ലഭിച്ച ആദ്യത്തെ അവാര്‍ഡായി ഈ വാക്കുകളെ കാണുന്നു. ഒരുപാട് നന്ദി രാജ്കുമാര്‍ റാവു,’ ജോജു ഇന്‍സ്റ്റഗ്രാമിലെഴുതി.
Content Highlights: Actor Joju George Replies To RajkumarRao
