ഒതളങ്ങ തുരുത്ത് എന്ന വെബ് സീരീസിലൂടെ കടന്നുവന്ന് ജിത്തു മാധവ് സംവിധാനം ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നത്ത് എന്നറിയപ്പെടുന്ന അബിന്‍ ജോര്‍ജ്.
അബിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു ഇപ്പോഴിതാ അബിന്റെ പിറന്നാള്‍ ആഘോഷം ബസൂകയുടെ സെറ്റില്‍ മമ്മൂട്ടിയോടൊപ്പം ആഘോഷിക്കുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമ്മൂട്ടി തന്നെ അബിന്റെ കൈ പിടിച്ച് കേക്ക് മുറിക്കുന്ന വിഡിയോ അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
