അന്താരാഷ്ട്ര ടി -20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 1500 ടി – 20ഐ റണ്‍സ് പൂര്‍ത്തിയാക്കിയ താരം എന്ന നേട്ടമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ തന്റെ പേരില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടി – 20 മത്സരത്തിനിടെയാണ് താരത്തിന്റെ നേട്ടം.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഈ ടി – 20 മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. റിവര്‍സൈഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്സിന് ശേഷമാണ് മഴ വില്ലനായി എത്തിയത്. ഇന്ത്യ ഏഴ് വിക്കറ്റിന് 189 റണ്‍സെടുത്തിരുന്നു.
അഭിഷേക് ശർമ. Photo: BCCI/x.com
ഇന്ത്യക്ക് വേണ്ടി അഭിഷേക് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 24 പന്തില്‍ 59 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നാല് സിക്‌സറുകളും ആറ് ഫോറുകളുമാണ് ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ ഇന്ന് പിറന്നത്. 245.83 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഈ ഇന്നിങ്‌സിനിടെ 13 റണ്‍സ് എടുത്തപ്പോഴാണ് അഭിഷേക് അന്താരാഷ്ട്ര ടി – 20യില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കിയത്. 773ാം പന്തിലായിരുന്നു താരത്തിന്റെ ഈ നേട്ടം. അതോടെയാണ് പന്തുകളുടെ അടിസ്ഥാനത്തില്‍ ഈ മൈല്‍സ്റ്റോണില്‍ എത്തുന്ന താരമായി 25കാരന്‍ മാറിയത്.