അയര്‍ലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് നേടിത്.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയാണ് വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മ മടങ്ങിയത്. 20 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. 250 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അഭി സ്വന്തമാക്കിയിരുന്നു.
ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡും താരം സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 250 സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരം എന്ന നേട്ടമാണ് അഭിഷേക് നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍മാരെ ഒന്നടങ്കം വെട്ടിയാണ് അഭിഷേകിന്റെ കുതിപ്പ്.
Abhishek Sharma doing what he does best 💥
The #TeamIndia opener cruises to a 1️⃣9️⃣-ball FIFTY 👊
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 250 സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരം
അഭിഷേക് ശര്‍മ – 3
സൂര്യകുമാര്‍ യാദവ് – 2
യുവരാജ് സിങ് – 1
കെ. എല്‍. രാഹുല്‍ – 1
രോഹിത് ശര്‍മ – 1
ശിവം ദുബെ – 1
ഇഷാന്‍ കിഷന്‍ – 1
ഹര്‍ദിക് പാണ്ഡ്യ – 1
തിലക് വര്‍ – 1
അതേസമയം സൂപ്പര്‍ താരം സഞ്ജു സാംസണിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ഇഷാന്‍ കിഷന്‍ (1), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (3) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അതേസമയം അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറാണ്. 36 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. താരത്തിന് പുറമെ മധ്യനിര താരം ഗാരെത് ഡിലാനി 32 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡക്രല്‍ 19 റണ്‍സും നേടി മികവ് പുലര്‍ത്തി.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് ഹര്‍ഷിത് റാണയാണ് മൂന്ന് വിക്കറ്റാണ് താരം നേടിയത്. അര്‍ഷ്ദീപ് സിങ്ങും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റും നേടി തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ദുബെയാണ് നേടിയത്.
Content Highlight: Abhishek Sharma Surpass Suryakumar Yadav In International T-20 For India