ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തില്‍ 40 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
38 പന്തില്‍ 11 സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്. നേരിട്ട 35ാം പന്തില്‍ ഫോര്‍ നേടി 103 റണ്‍സ് പൂര്‍ത്തിയാക്കിയാണ് അഭിഷേക് തന്റെ നാലാം ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
Abhishek Sharma with a 3️⃣5️⃣ -ball 𝗛𝗨𝗡𝗗𝗥𝗘𝗗! 💯🔥 One of the most incredible knocks to bring up his 4️⃣th T20I ton! 🤯 Updates ▶️ https://t.co/zf4CnZQ8CD #TeamIndia | #NZvIND | @OfficialAbhi04 https://t.co/oHBBm9WmlN
— BCCI (@BCCI) October 27, 2026
ഇതോടെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി അഭിഷേക് ശര്‍മ മാറി. അഭിഷേകിന്റെ കരിയറിലെ 11ാം സെഞ്ച്വറി ആണിത്. 10 സെഞ്ച്വറി നേടിയ സൂപ്പര്‍താരം വിരാട് കോഹ്‌ലിയുടെ പേരിലുള്ള റെക്കോഡ് ആണ് യുവതാരം തകര്‍ത്തത്. തന്റെ 216ാമത് മത്സരത്തിലാണ് അഭിഷേക് ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്. 413 ഇന്നിങ്‌സുകളില്‍ നിന്നുമാണ് കോഹ്‌ലിയുടെ 10 സെഞ്ച്വറികള്‍.
എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടി-20 സെഞ്ച്വറി നേടിയ റെക്കോഡ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ പേരിലാണ്. 455 ഇന്നിങ്‌സുകളില്‍ നിന്നും 22 സെഞ്ച്വറിയാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. 13 സെഞ്ച്വറികളുള്ള പാക് താരം ബാബര്‍ അസമാണ് രണ്ടാമത്. റെക്കോഡ് ലിസ്റ്റില്‍ മൂന്നാമതാണ് അഭിഷേക്.
പുരുഷക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം-രാജ്യം-സെഞ്ച്വറി (ഇന്നിങ്‌സ്) എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍- വെസ്റ്റ് ഇന്‍ഡീസ്- 22 (455)
ബാബര്‍ അസം- പാകിസ്ഥാന്‍- 13 (346)
അഭിഷേക് ശര്‍മ- ഇന്ത്യ- 11 (216*)
വിരാട് കോഹ്‌ലി- ഇന്ത്യ- 10 (413)
ക്വിന്റണ്‍ ഡികോക്ക്- സൗത്ത് ആഫ്രിക്ക-10 (449)
ഡേവിഡ് വാര്‍ണര്‍- ഓസ്‌ട്രേലിയ- 10 (438)
മത്സരത്തില്‍ സഞ്ജു സാംസണിന് പകരമായി ഓപ്പണിങ് പൊസിഷനില്‍ എത്തിയ യുവ താരം വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.
1⃣1⃣8⃣ in 6 overs 🤯 #TeamIndia’s Highest powerplay score in Men’s T20Is ‼️ What a show by the openers 🍿 Updates ▶️ https://t.co/zf4CnZQ8CD #NZvIND https://t.co/GnxpmRFqzX
— BCCI (@BCCI) October 27, 2026
ആദ്യ വിക്കറ്റില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും കളത്തില്‍ തകര്‍ത്താടിയത്. ഏഴാം ഓവറിലെ ഒന്നാം പന്തില്‍ മാത്യു ഫിഷറിന്റെ പന്തില്‍ വൈഭവിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. 19 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
കിവീസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഡാരില്‍ മിച്ചലാണ്. 52 പന്തില്‍ 82 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. ഫിന്‍ അലന്‍ 25 പന്തില്‍ 40 റണ്‍സ് നേടി. ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, മാത്യു ഫിഷര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച (ഒക്ടോബര്‍ 30) ഓക്‌ലാന്‍ഡില്‍ നടക്കും.
Content Highlight: Abhishek Sharma overtakes Virat Kohli to become the Indian player with most T-20 centuries.
