കോഴിക്കോട്: നടി പാര്‍വ്വതിക്ക് രാഷ്ട്രീയ നിലപാടില്ലെന്ന സനല്‍കുമാര്‍ ശശീധരന്റെ വിമര്‍ശനത്തിന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. രാഷ്ട്രീയ സത്യസന്ധതക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍ നിന്ന് എന്റെ പേരൊഴിവാക്കണമെന്നായിരുന്നു. ഫേസ്ബുക്കിലൂടെ ആഷിഖ് അബുവിന്റെ പ്രതികരണം.

മാധ്യമം ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കഴിഞ്ഞ ദിവസം സനല്‍ കുമാര്‍ ശശീധരന്‍ വിമര്‍ശനമുന്നയിച്ചത്. “പാര്‍വ്വതിയെന്ന നടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് കേട്ടാല്‍ ഇത്രയും രാഷ്ട്രീയ നിലപാട് ഉള്ള സ്ത്രീ മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് തോന്നും. ഏതാണ്ട് ശബാന ആസ്മിയുടെ കൂടെ നിര്‍ത്തിയാണ് പറച്ചില്‍” ശരിക്കും അവര്‍ക്കുണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ നിലപാടെല്ലാം സത്യസന്ധമായിരുന്നെങ്കില്‍ ഗോവ ചലച്ചിത്രമേളയില്‍ അവര്‍ സെക്സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിക്കേണ്ടതായിരുന്നു എന്നായിരുന്നു സനലിന്റെ ആരോപണം.


Also Read ‘എന്നാലും എന്റെ ലാലേട്ടാ ..ഇതൊക്കെ എങ്ങിനെ’; മോഹന്‍ ലാലിന്റെ പുത്തന്‍ മേക്കോവറില്‍ കണ്ണ് തള്ളി സാജിദ് യഹിയയും സുധീ കോപ്പയും


ഇതിനെതിരെ “സെക്‌സി ദുര്‍ഗക്ക് വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനല്‍കുമാര്‍ ശശിധരന്‍ തീരുമാനിച്ചതായി കാണുന്നു. സൂപ്പര്‍ ദയവായി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍ നിന്ന് എന്റെ പേരൊഴിവാക്കണം. പ്ലീസ്” എന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി.

മുമ്പ് സനല്‍ കുമാര്‍ ശശീധരന്റെ സിനിമയായ ഒഴിവു ദിവസത്തെ കളി യുടെ വിതരണം നടത്തിയത് ആഷിഖ് അബുവായിരുന്നു.