ഐ.പി.എല്‍ 2026 ലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്തും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ധര്‍മശാലയിലാണ് വേദി. മത്സരത്തിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരുവിന് നിര്‍ദേശവുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ഫില്‍ സാള്‍ട്ടിനെയും വെങ്കിടേഷ് അയ്യരേയും കളിപ്പിക്കണമെന്നും ജിതേഷ് ശര്‍മയെ ഒഴിവാക്കണമെന്നും ചോപ്ര പറഞ്ഞു. നിലവില്‍ ജിതേഷ് ഫോമിലല്ലാത്തതിനാല്‍ മധ്യനിരയില്‍ വെങ്കിയെ കളിപ്പിക്കാനാണ് ചോപ്ര നിര്‍ദേശം നല്‍കിയത്.
The steepest climb of the season, but the view from the top is a spot in the Final! 🏔️
Dharamshala is READY for the #Qualifier1 🏟️#TATAIPL | #TheFinalLeap | #RCBvGT | @RCBTweets | @gujarat_titans pic.twitter.com/sCdPkNMzyZ
— IndianPremierLeague (@IPL) May 25, 2026
‘ഞാന്‍ ഒരു സമൂലമായ നിര്‍ദേശം നല്‍കാം. സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി പിയൂഷ് ചൗളയുമായി ഞാന്‍ ഒരു ‘ഗെയിം പ്ലാന്‍’ ഉണ്ടാക്കി, അദ്ദേഹം വളരെ നല്ല ഒരു നിര്‍ദേശമാണ് നല്‍കിയത്. ഫില്‍ സാള്‍ട്ട് ലഭ്യമാണെങ്കില്‍, അദ്ദേഹത്തെ കളിപ്പിക്കുക. അദ്ദേഹത്തെ ഓപ്പണറാക്കൂ, പക്ഷേ വെങ്കിയുടെ കാര്യമോ? വെങ്കിയെയും കളിപ്പിക്കുക. ജിതേഷിനെ ഒഴിവാക്കി വെങ്കിയെ മധ്യനിരയില്‍ തെരഞ്ഞെടുക്കൂ.
ഇത് വളരെ കഠിനമായ തീരുമാനമാണെന്ന് തോന്നും, പക്ഷേ നിലവിലെ സാഹചര്യങ്ങള്‍ ജിതേഷിന് ഫോം ഇല്ലെന്ന് സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഫില്‍ സാള്‍ട്ടിനെ കീപ്പ് ചെയ്യാന്‍ നിര്‍ബന്ധിക്കാം. വെങ്കിടേഷ് അയ്യര്‍ക്ക് ഫോമുണ്ട്, മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ വെങ്കി ഈ ഗ്രൗണ്ടില്‍ നേരത്തെ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്,’ ചോപ്ര പറഞ്ഞു.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. Photo: IndianPremierLeague/x.com
ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും അഞ്ച് തോല്‍വിയും അടക്കം 18 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു ഫിനിഷ് ചെയ്തത്. +0.783 എന്ന നെറ്റ് റണ്‍റേറ്റും ബെംഗളൂരു നേടിയരുന്നു. 14 മത്സരങ്ങളില്‍ ഒമ്പത് വിജയവും അഞ്ച് തോല്‍വിയും നേരിട്ട് 18 പോയിന്റ് നേടി ഗുജറാത്ത് തൊട്ടു പുറകിലാണ് ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്തത്. +0.695 എന്ന നെറ്റ് റണ്‍റേറ്റാണ് ഗില്ലിന്റെ ഗുജറാത്തിനുള്ളത്.
മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.
Content Highlight: Aakash Chopra Talking About RCB
