വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി-20 മത്സരത്തിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പ്രശംസയുമായി ആകാശ് ചോപ്ര. മത്സരത്തില്‍ മികച്ച പ്രകടനമാണ് അര്‍ഷ്ദീപ് കാഴ്ചവെച്ചതെന്നും ഫോര്‍മാറ്റില്‍ ഒരു അണ്ടര്‍ റേറ്റഡ് ക്രിക്കറ്ററാണ് താരമെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ സാന്നിധ്യത്തില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അര്‍ഷ്ദീപ് സിങ് മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവന്‍ ഒരു അണ്ടര്‍ റേറ്റഡ് ക്രിക്കറ്ററാണ്. ടി-20 ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം കാരണം പലപ്പോഴും അര്‍ഷ്ദീപിന്റെ പ്രകടനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
വിക്കറ്റുകള്‍ വീഴ്ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ശരിക്കും സമാനതകളില്ലാത്തതാണ്. അതിനുപുറമേ, ബാറ്റ് കയ്യിലെടുത്ത് നേടിയ ആ ഒരു സിക്‌സറും പ്രശംസ അര്‍ഹിക്കുന്നതാണ്! ആ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റവും അര്‍ഹിക്കുന്നത് അര്‍ഷ്ദീപ് തന്നെയാണ്,’ ചോപ്ര കമന്ററി ബോക്‌സില്‍ പറഞ്ഞു.
Big wickets ☝️ Crucial win 🥳 Arshdeep Singh’s 3️⃣-fer earns him the Player of the Match award 🔝 WATCH his spell ▶️ https://t.co/Vyhwl0S7vq #TeamIndia | #INDvWI | @mflone_ | @arshdeepsinghh https://t.co/9iGiAj7Ln4
— BCCI (@BCCI) October 11, 2026
അതേസമയം ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ നാല് ഓവറുകള്‍ എറിഞ്ഞ് മൂന്ന് വിക്കറ്റുകളാണ് അര്‍ഷ്ദീപ് നേടിയത്. ബാറ്റിങ്ങില്‍ എട്ട് പന്തില്‍ നിന്ന് ഒരു സികസര്‍ ഉള്‍പ്പെടെ 11 റണ്‍സ് നേടാനും താരത്തിന് സാധിച്ചു. മത്സരത്തിലെ താരവും അര്‍ഷ്ദീപായിരുന്നു.
അര്‍ഷ്ദീപിന് പുറമെ നമന്‍ ധിര്‍ നിര്‍ണായകമായ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. ഒക്ടോബര്‍ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.
Content Highlight: Aakash Chopra Talking About Arshdeep Singh
