ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ടെസ്റ്റിലെ സമനില ശ്രീലങ്കയ്ക്ക് വിജയത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇന്ത്യയ്ക്ക് ഈ സമനില തോല്‍വിക്ക് തുല്യമാണന്നും ഗില്‍ പറഞ്ഞു.
‘ഇന്ത്യക്ക് ഈ മത്സരം വിജയിക്കാനാകാതെ പോയത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ആദ്യം സംസാരിക്കാം. നമ്മള്‍ മത്സരം തോറ്റിട്ടില്ല. പരമ്പര നമ്മള്‍ സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരായ നമ്മുടെ മികച്ച റെക്കോഡ് നിലനിര്‍ത്താനും കഴിഞ്ഞു. എന്നാല്‍ ഈ സമനില ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഒരു വിജയത്തിന് തുല്യമാണ്.
Sri Lanka’s resilience with the bat ensures that only three wickets fall on the final day. The two teams shake hands after a hard-fought Test, which ends in a draw.#TeamIndia win the series 1-0.
Details – https://t.co/Uh4Xgn8rB5 pic.twitter.com/spxoqmBzct
— BCCI (@BCCI) August 27, 2026
നമ്മളെ സംബന്ധിച്ചിടത്തോളം ഈ സമനില ഒരു തോല്‍വിയല്ലെങ്കിലും തോല്‍വിക്ക് തുല്യമാണ്. നമുക്ക് നാല് പോയിന്റാണ് ലഭിച്ചത്. അതുകൊണ്ട് അത്ര മോശമല്ല. മത്സരം തോറ്റിരുന്നെങ്കില്‍ 50 ശതമാനം പോയിന്റ് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.
അതിനാല്‍ നമുക്ക് ചെറിയ നേട്ടമുണ്ടായിട്ടുണ്ട്. പക്ഷേ, ഇത് മതിയായതല്ല. കാരണം ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് 100 ശതമാനം പോയിന്റുകളും നേടാമെന്നായിരുന്നു നമ്മുടെ പ്രതീക്ഷ,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ലങ്കയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
A victory in the first Test at Galle and a closely contested second Test ending in a draw at Colombo.
India win the Series 1–0. #SLvIND pic.twitter.com/SjCwxmZtIS
— BCCI (@BCCI) August 27, 2026
മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പില്‍ കണ്ട ഇന്ത്യയുടെ കൈകളില്‍ നിന്നും അവസാന ദിവസത്തെ ചെറുത്തുനില്‍പ്പിലൂടെ ലങ്ക വിജയം തട്ടിയകറ്റുകയായിരുന്നു.
സ്‌കോര്‍
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (F/O)
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. 68 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. മാത്രമല്ല 51.52 ശതമാനവുമാണ് ഇന്ത്യയ്ക്കുള്ളത്. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയാണ്. 10 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 96 പോയിന്റാണ് ഓസീസിനുള്ളത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെത്താന്‍ ഇനി മുന്നിലുള്ള എല്ലാ മത്സരങ്ങളും ഇന്ത്യയ്ക്ക് നിര്‍മായകമാണ്. ന്യൂസിലാന്‍ഡിനെതിരെ നവംബര്‍ 19നാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് നവംബര്‍ 27നും ആരംഭിക്കും.
Content Content: Aakash Chopra Criticize Indian Team After Draw With Sri Lanka In Second Test Match
