ഭോപ്പാല്‍: മണിപ്പൂരിന് ശേഷം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വീഡിയോ ദൃശ്യം പുറത്തുവന്നിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്ന്. ബലാത്സംഗത്തിന് ഇരയായ 12 വയസുകാരി രക്തംവാര്‍ന്ന് തെരുവിലൂടെ നടക്കുന്നതും ആളുകളോട് സഹായം അഭ്യര്‍ത്ഥിക്കുന്നതുമായ വീഡിയോയാണ് എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സഹായം അഭ്യര്‍ത്ഥിക്കുന്ന പെണ്‍കുട്ടിക്ക് മുമ്പില്‍ ഒരാൾ തിരിഞ്ഞുനില്‍ക്കുന്നതും അവളെ ആട്ടിയോടിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കണാം.
മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ബദ്നഗര്‍ റോഡിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിതെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Madhya Pradesh BJP Model 👇
In Ujjain, Madhya Pradesh, after 12 years of rape, a girl kept wandering without clothes soaked in blood for hours, people kept watching, no one came to help and she fell unconscious on the road, in this incident the entire humanity was put to shame.… pic.twitter.com/AxqO9tTEcr
— Ashish Singh (@AshishSinghKiJi) September 27, 2023
എല്ലാവരാലും കൈവിട്ട പെണ്‍കുട്ടി ഒടുവില്‍ ഒരു ആശ്രമത്തിലെത്തുകയും അവിടെയുള്ള ഒരു വൈദികന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം നേരിട്ടത് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരുക്ക് ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ ഇന്‍ഡോറിലെ ആശുപത്രിയിലേക്ക്
മാറ്റിയിരിക്കുകയാണ്. ആശുപത്രിയില്‍വെച്ച് പൊലീസ് ഉദ്യോഗസ്ഥന് പെണ്‍കുട്ടിയോട് സംസാരിച്ചെങ്കിലും അതിക്രമത്തെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ പോക്സോ ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികളെ എത്രയും വേഗം കണ്ടെത്തുമെന്നും കേസില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന് ശര്‍മ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: A 12-year-old girl was raped and left bleeding on the streets in Madhya Pradesh
