കൊച്ചി: മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലെ 63 തെറ്റുകള്‍ ചൂണ്ടിക്കാട്ടി യൂട്യൂബര്‍. കിരണ്‍ ജോണ്‍ ഇടിക്കുള എന്ന യൂട്യൂബറാണ് പ്രീസ്റ്റിലെ തെറ്റുകള്‍ വ്യക്തമാക്കി വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

നേരത്തേയും പല സിനിമകളുടേയും തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് വീഡിയോ ചെയ്തിട്ടുള്ളയാളാണ് കിരണ്‍ ജോണ്‍ ഇടിക്കുള.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ദി പ്രീസ്റ്റ് പ്രേക്ഷക പ്രശംസ നേടിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് പ്രീസ്റ്റ് കഥയെഴുതി സംവിധാനം ചെയ്തത്.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 63 Mistakes in The Priest  Malayalam Movie Mistakes Mammootty Manju Warrier