ബ്രസീലിയന്‍ ഫുട്‌ബോളില്‍ ഒരു അസാമാന്യ സംഭവത്തിനാണ് ആരാധകര്‍ സാക്ഷിയത്. ഒരു മത്സരത്തില്‍ റഫറി ഒറ്റയടിക്ക് കാണിച്ചത് 23 റെഡ് കാര്‍ഡുകളാണ്. ബ്രസീലിയന്‍ പ്രാദേശിക പ്രൊഫഷണല്‍ ലീഗായ കാമ്പിയോനാറ്റോ മിനെയ്റോയിലാണ് ഈ സംഭവം.
ബ്രസീലിയന്‍ ഫുട്‌ബോളില്‍ ഒരു അസാമാന്യ സംഭവത്തിനാണ് ആരാധകര്‍ സാക്ഷിയത്. ഒരു മത്സരത്തില്‍ റഫറി ഒറ്റയടിക്ക് കാണിച്ചത് 23 റെഡ് കാര്‍ഡുകളാണ്. ബ്രസീലിയന്‍ പ്രാദേശിക പ്രൊഫഷണല്‍ ലീഗായ കാമ്പിയോനാറ്റോ മിനെയ്റോയിലാണ് ഈ സംഭവം.
ക്രൂസീറോയും അത്ലറ്റിക്കോ മിനേറോയും തമ്മിലുള്ള ഫൈനലിലായിരുന്നു റഫറി 23 റെഡ് കാര്‍ഡുകള്‍ ഒറ്റയടിക്ക് നല്‍കിയത്. ഫൈനലില്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇരു ടീമുകളിലെയും താരങ്ങള്‍ കയ്യാങ്കളിയിലേക്ക് കടന്നതോടെയാണ് റഫറി ഗത്യന്തരമില്ലാതെ ചുവപ്പ് കാര്‍ഡ് കാണിച്ചത്.
🚨🚨| WAR breaks out between the players of Cruzeiro and Atletico Mineiro today. 😱🇧🇷
pic.twitter.com/yGI6auj0CO— CentreGoals. (@centregoals) March 9, 2026
മത്സരത്തില്‍ 90+ 5 മിനിട്ടില്‍ മുന്നേറവെ ക്രൂസീറോ താരം അത്ലറ്റിക്കോ മിനേറോയുടെ പോസ്റ്റ് ലക്ഷ്യം വെച്ച് പന്ത് അടിച്ചു. എന്നാല്‍ മിനേറോയുടെ ഗോളി കയ്യിലൊതുക്കി. പിന്നാലെ മറ്റൊരു ക്രൂസീറോ താരം ഗോളിയുടെ കൈയ്യില്‍ നിന്ന് പന്ത് എടുക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ ഗോളി ക്രൂസീറോ താരത്തെ ഇടിച്ച് വീഴ്ത്തി മുട്ടുകള്‍ കൊണ്ട് മുഖത്തേക്ക് അടിക്കുകയായിരുന്നു.
ഇതോടെ ഇരു ടീമിലെയും താരങ്ങളും ഇരച്ചെത്തുകയും ഇത് കൂട്ടയടിയിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ ഗോളി 23 താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. കളിയുടെ 90+ ആറാം മിനിട്ടിലായിരുന്നു ഇത്.
ക്രൂസീറോയുടെ 12 താരങ്ങള്‍ക്കും മിനേറോയുടെ 11 താരങ്ങള്‍ക്കുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇതോടെ ബ്രസീലിയന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡ് പിറന്ന മത്സരമായി മാറി.
ക്രിസ്റ്റ്യന്‍, ഫാബ്രിസിയോ ബ്രൂണോ, ലൂക്കാസ് റൊമേറോ, കായോ ജോര്‍ജ്, ജോവോ മാര്‍സെലോ, കൗ പ്രേറ്റ്‌സ്, ലൂക്കാസ് വില്ലാല്‍ബ, കാസിയോ, മാത്യൂസ് ഹെന്റിക്, വാലസ്, ഫാഗ്‌നര്‍, ഗെര്‍സണ്‍ എന്നീ ക്രൂസീറോ താരങ്ങളാണ് റെഡ് കാര്‍ഡ് കണ്ടത്.
𝟐𝟑 𝐒𝐓𝐑𝐀𝐈𝐆𝐇𝐓 𝐑𝐄𝐃 𝐂𝐀𝐑𝐃𝐒 😳🤯
Absolute chaos in the final seconds of the Campeonato Mineiro final between Cruzeiro and Atlético MG as a huge brawl leads to 23 straight red cards 🟥
After things finally cooled down, Cruzeiro lifted the trophy 🏆 pic.twitter.com/uFHrlNzn1E
— 433 (@433) March 9, 2026
മിനേറോ നിരയില്‍ എവര്‍സണ്‍, റെനാന്‍ ലോഡി, ഗബ്രിയേല്‍ ഡെല്‍ഫിം, ജൂനിയര്‍ അലോന്‍സോ, അലന്‍ ഫ്രാങ്കോ, ഹള്‍ക്ക്, ലിയാങ്കോ, റുവാന്‍ ട്രെസ്സോള്‍ഡി, അലന്‍ മിന്‍ഡ, മറ്റിയോ കാസിയേറ, ആഞ്ചലോ പ്രെസിയാഡോ എന്നിവരും ബുക്ക് ചെയ്യപ്പെട്ടു.
അതേസമയം, ക്രൂസീറോ മത്സരത്തില്‍ ഒരു ഗോള്‍ നേടി വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ കൂട്ടയടിയും 23 റെഡ് കാര്‍ഡുകളും ഈ വിജയത്തെ നിഷ്പ്രഭമാക്കി.
Content Highlight: 23 red cards handed out due to Mass chaos in Brazilian professional league Campeonato Mineiro final between Cruzeiro and Atlético Mineiro