സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍
Kerala
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍
രാഗേന്ദു. പി.ആര്‍
Sunday, 15th March 2026, 5:52 pm

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

സി.പി.ഐ.എം 86 സീറ്റുകളില്‍ മത്സരിക്കുമെന്നും 56 എം.എല്‍.എമാര്‍ മത്സരരംഗത്തുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. 75 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും കുന്ദമംഗലം, താനൂര്‍, വേങ്ങര, നിലമ്പൂര്‍, തവനൂര്‍, ചവറ എന്നീ ആറ് സീറ്റുകളില്‍ സി.പി.ഐ.എം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരിക്കും.

കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് എന്നീ സീറ്റുകളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരിക്കും ജനവിധി തേടുക. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് അറിയിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ധര്‍മടത്ത് പിണറായി വിജയനും പേരാവൂരില്‍ കെ.കെ. ശൈലജയും മത്സരിക്കും. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി മണ്ഡലത്തില്‍ അഡ്വ. ടി. അശോക് കുമാര്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക

മഞ്ചേശ്വരം – ജെ.ആര്‍. ജയാനന്ദ

ഉദുമ – സി.എച്ച്. കുഞ്ഞമ്പു

തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി. മുസ്തഫ

പയ്യന്നൂര്‍ – ടി.ഐ. മധുസൂദനന്‍

തളിപ്പറമ്പ് – പി.കെ. ശ്യാമള ടീച്ചര്‍

അഴീക്കോട് – കെ.വി. സുമേഷ്

കല്ല്യാശ്ശേരി – എം. വിജിന്‍

ധര്‍മ്മടം – പിണറായി വിജയന്‍

മട്ടന്നൂര്‍ – വി.കെ. സനോജ്

പേരാവൂര്‍ – കെ.കെ. ശൈലജ

തലശ്ശേരി – കാരായി രാജന്‍

മാനന്തവാടി – ഒ.ആര്‍. കേളു

സുല്‍ത്താന്‍ ബത്തേരി – എം.എസ്. വിശ്വനാഥന്‍

കുറ്റ്യാടി – കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍

പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍

ബാലുശ്ശേരി – കെ.എം. സച്ചിന്‍ദേവ്

കൊയിലാണ്ടി – കെ. ദാസന്‍

കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍

ബേപ്പൂര്‍ – പി.എ. മുഹമ്മദ് റിയാസ്

തിരുവമ്പാടി – ലിന്റോ ജോസഫ്

പൊന്നാനി എം.കെ.സക്കീര്‍

വണ്ടൂര്‍ – ഡോ. കെ.കെ. ദാമോദരന്‍ മാസ്റ്റര്‍

പെരിന്തല്‍മണ്ണ – വി.പി. മുഹമ്മദ് ഹനീഫ

മങ്കട – എം.പി. അലവി

തൃത്താല – എം.ബി. രാജേഷ്

തരൂര്‍ – പി.പി സമോദ്

ആലത്തൂര്‍ – ടി.എം. ശശി

നെന്മാറ – കെ. പ്രേമന്‍

ഷൊര്‍ണ്ണൂര്‍ – പി. മമ്മിക്കുട്ടി

ഒറ്റപ്പാലം കെ. പ്രേംകുമാര്‍

കോങ്ങാട് – കെ. ശാന്തകുമാരി

മലമ്പുഴ – എ. പ്രഭാകരന്‍

കുന്നംകുളം – എ.സി. മൊയ്തീന്‍

ചേലക്കര – യു.ആര്‍. പ്രദീപ്

മണലൂര്‍ – സി. രവീന്ദ്രനാഥ്

ഗുരുവായൂര്‍ – എന്‍.കെ. അക്ബര്‍

പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍

ഇരിങ്ങാലക്കുട – ആര്‍. ബിന്ദു

വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി

അങ്കമാലി – സാജു പോള്‍

ആലുവ – എ.എം. ആരിഫ്

കുന്നത്തുനാട് – പി.വി. ശ്രീനിജിന്‍

വൈപ്പിന്‍ – എം.ബി. ഷൈനി

കളമശ്ശേരി – പി. രാജീവ്

തൃക്കാക്കര – പുഷ്പാദാസ്

കൊച്ചി – കെ.ജെ. മാക്‌സി

തൃപ്പൂണിത്തുറ – കെ.എന്‍. ഉണ്ണികൃഷ്ണന്‍

കോതമംഗലം – ആന്റണി ജോണ്‍

ഉടുമ്പന്‍ചോല – കെ.കെ. ജയചന്ദ്രന്‍

ദേവികുളം – എ.രാജ

ഏറ്റുമാനൂര്‍ – വി.എന്‍. വാസവന്‍

കോട്ടയം – കെ. അനില്‍കുമാര്‍

പുതുപ്പള്ളി- കെ.എം. രാധാകൃഷ്ണന്‍

അരൂര്‍ – ദലീമ

ആലപ്പുഴ – പി.പി. ചിത്തരഞ്ജന്‍

അമ്പലപ്പുഴ – എച്ച്. സലാം

കായംകുളം – യു. പ്രതിഭ

ചെങ്ങന്നൂര്‍ – സജി ചെറിയാന്‍

മാവേലിക്കര – എം.എസ്. അരുണ്‍ കുമാര്‍

ആറന്മുള – വീണാ ജോര്‍ജ്ജ്ജ്

കോന്നി – കെ.യു. ജനീഷ്‌കുമാര്‍

കൊട്ടാരക്കര – കെ.എന്‍. ബാലഗോപാല്‍

കുണ്ടറ – എസ്.എല്‍. സജികുമാര്‍

ഇരവിപുരം – എം. നൗഷാദ്

കൊല്ലം – എസ്. ജയമോഹന്‍

വര്‍ക്കല – വി. ജോസി

ആറ്റിങ്ങല്‍ ഒ.എസ്. അംബിക

വാമനപുരം – ഡി.കെ. മുരളി

കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍

വട്ടിയൂര്‍ക്കാവ് – വി.കെ. പ്രശാന്ത്

നേമം – വി. ശിവന്‍കുട്ടി

കാട്ടാക്കട – ഐ.ബി. സതീഷ്

അരുവിക്കര – ജി. സ്റ്റീഫന്‍

നെയ്യാറ്റിന്‍കര – കെ. ആന്‍സലന്‍

പാറശ്ശാല – സി.കെ. ഹരീന്ദ്രന്‍

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍

കുന്നമംഗലം – പി.ടി.എ. റഹീം

താനൂര്‍ – വി. അബ്ദുറഹ്‌മാന്‍

വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍

നിലമ്പൂര്‍ – യു. ഷറഫലി

തവനൂര്‍ – കെ.ടി. ജലീല്‍

ചവറ – സുജിത് വിജയന്‍

Content Highlight: 2026 kerala assembly election; CPIM also announces candidates

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.