[] ന്യൂദല്‍ഹി:  സിഗററ്റിന്റെ എക്‌സൈസ് ഡ്യൂട്ടി 72 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ട് ബജറ്റില്‍ പ്രഖ്യാപനം.

റേഡിയോ, പാക്ക് ചെയ്ത ഭക്ഷണം, ഡയമണ്ട്, സിഗററ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങള്‍, കോള ഉത്പന്നങ്ങള്‍, സ്റ്റീല്‍ ഉത്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ടാക്‌സി സേവനം, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വില കൂടും.

മൊബൈല്‍ ഫോണ്‍, കാര്‍, കംമ്പ്യൂട്ടര്‍, ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്‍.സി.ഡി, എല്‍.ഇ.ഡി ടിവികള്‍, മദ്യം, സോപ്പ്, സോളാര്‍ പാനല്‍, ബാറ്ററി, പാദരക്ഷകള്‍, എണ്ണ, ആഭരണങ്ങള്‍,രത്‌നങ്ങള്‍ തുടങ്ങിയവയുടെ വിലയാണ് കുറയുന്നത്.