ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് 17കാരിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ ബന്ധുവും സഹപാഠിയും കൂട്ടബലാത്സംഗം ചെയ്തു
Sexual crimes against minors
ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് 17കാരിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ ബന്ധുവും സഹപാഠിയും കൂട്ടബലാത്സംഗം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th April 2018, 1:48 pm

നോയിഡ: ഓടിക്കൊണ്ടിരുന്ന കാറില്‍ 17കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. നോയിഡയില്‍ കഴിഞ്ഞ 18നാണ് സംഭവം. സ്‌കൂള്‍ വിട്ട് വരും വഴി പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ സംഘം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

ഏപ്രില്‍ 18ന് സ്‌കൂള്‍ വിട്ട് മടങ്ങിവരികയായിരുന്നു പെണ്‍കുട്ടി. കാറിലെത്തിയ പെണ്‍കുട്ടിയുടെ സഹപാഠിയും മറ്റ് രണ്ടുപേരും പെണ്‍കുട്ടിയോട് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


Read | കാസ്റ്റിംഗ് കൗച്ചിന് എന്താ പ്രശ്‌നം? അത് നല്ലൊരു വരുമാനമാര്‍ഗ്ഗമല്ലേ… കാസ്റ്റിംഗ് കൗച്ചിനെ ന്യായികരിച്ച് ബോളിവുഡ് കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍


“ഒരാള്‍ അവളുടെ അകന്ന ബന്ധുവാണ്, മറ്റൊരാള്‍ അവളുടെ സഹപാഠിയും. മൂന്നാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.” നോയിഡ പൊലീസ് സ്റ്റേഷന്‍ ഒഫിസര്‍ രാം ഭവന്‍ സിങ് പറഞ്ഞു.

രാത്രിയായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു.

“9 മണിയോടെയാണ് രക്ഷിതാക്കള്‍ സ്‌റ്റേഷനില്‍ പരാതിപ്പെടാനായി വന്നത്. സ്‌കൂളില്‍ നിന്ന് കുട്ടി തിരിച്ചെത്തിയില്ലെന്നാണ് അവര്‍ പറഞ്ഞത്. മൂന്ന് മണിയോടെ എത്തേണ്ട കുട്ടി ഇതുവരെ വന്നില്ലെന്നും പറഞ്ഞു.” – രാം ഭാവന്‍ പറഞ്ഞു.


Read | യു.പിയില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്തു; 17 കാരന്‍ അറസ്റ്റില്‍


തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അര്‍ദ്ധരാത്രിയോടെ നോളജ്പാര്‍ക്കിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

“സ്‌കൂള്‍ ബസ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടന്ന് വീട്ടിലേക്ക് തിരിച്ചതായിരുന്നു പെണ്‍കുട്ടി. ആ സമയത്താണ് കുറ്റാരോപിതരായ മൂന്ന് പേരും കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സമീപിച്ചത്. പെണ്‍കുട്ടി കാറില്‍ കയറിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ച് പോവുകയും അതിനിടെ ബലാത്സംഗം ചെയ്യുകയും റോഡ് സൈഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.” – പൊലീസ് പറഞ്ഞു.

കുറ്റാരോപിതര്‍ക്കെതിരെ 376 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പോക്‌സോ വകുപ്പ് ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.