യു.പിയില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്തു; 17 കാരന്‍ അറസ്റ്റില്‍
national news
യു.പിയില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്തു; 17 കാരന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th April 2018, 11:45 am

ലഖ്‌നൗ: യു.പിയില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്തു.

മാര്‍ക്കറ്റില്‍ പോയി വരികയായിരുന്ന പെണ്‍കുട്ടിയെ 17 കാരന്‍ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യു.പിയിലെ സാഹിബാബാദിലാണ് സംഭവം. പ്രതിയെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയതായി പൊലീസ് ഡെപ്യൂടടി കമ്മീഷണര്‍ പങ്കജ് സിങ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss ‘ഇതിഹാസത്തിനു ആദരം’; പിറന്നാള്‍ ദിനത്തില്‍ സച്ചിന്റെ ഐ.പി.എല്‍ സെഞ്ച്വറി വീഡിയോയുമായി ഐ.പി.എല്‍; ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ കാണാം


“”ദല്‍ഹി പൊലീസിലെ ഒരു സംഘം തങ്ങളുടെ സ്റ്റേഷനിലെത്തുകയും ഗാസിപൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള സഹായം ചെയ്തുതരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മദ്രസയില്‍ വെച്ച് കണ്ടെത്തിയത്. മദ്രസയില്‍ ആ സമയം മറ്റാരും ഇല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയായിക്കിയിട്ടുണ്ട്- പങ്കജ് സിങ് പറയുന്നു.

“”ഏപ്രില്‍ 21 നാണ് തന്റെ മകളെ കാണാതായതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സഹോദരന് വേണ്ടി ചില സാധനങ്ങള്‍ വാങ്ങിക്കാനായി മാര്‍ക്കറ്റില്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും മകളെ കണ്ടില്ല. മകളെ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്.-അദ്ദേഹം പറയുന്നു.

പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഒരു യുവാവ് പെണ്‍കുട്ടിയെ ബലമായി ഓട്ടോയിലേക്ക് കയറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.