കോഴിക്കോട്: ജനിതക സംബന്ധമായ രോഗമുണ്ടായിരുന്ന ഒന്നരവയസ്സായ കുട്ടിയുടെ മരണത്തിന് കാരണം മോഹനന്‍ വൈദ്യരുടെ ചികിത്സയാണെന്ന് ആരോപണം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പീഡിയാട്രിക് റസിഡന്റ് ഡോ. വിപില്‍ കളത്തിലാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്.

അമല മെഡിക്കല്‍ കോളേജില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതെന്ന് വിപിന്‍ പറയുന്നു. കുട്ടിക്ക് പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗമായിരുന്നെന്നും അദ്ദേഹം പറയുന്നു.

രോഗം കണ്ടെത്തി ഒരുവര്‍ഷത്തിനു ശേഷമാണ് അവര്‍ മോഹനന്‍ വൈദ്യരുടെ കൊല്ലത്തുള്ള ചികിത്സാ കേന്ദ്രത്തില്‍ പോയതെന്ന് വിപിന്‍ പറഞ്ഞു. കുട്ടിയുടെ ഉമ്മയുടെ വരികള്‍ ഉദ്ധരിച്ചായിരുന്നു ഇക്കാര്യം വിപിന്‍ പറഞ്ഞത്. കുട്ടിക്ക് ഓട്ടിസമാണെന്നായിരുന്നു വൈദ്യരുടെ വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തില്‍ ആണ് പോയത്, ആദ്യ തവണ പോകമ്പോള്‍ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കണ്‍സട്ടേഷന്‍ ഫീ വേണ്ട, മരുന്നിന് മാത്രം മതി, അത് 10 ദിവസം കൂടുമ്പോള്‍ വരണം, മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും.

മുന്‍പുള്ള ഒരു റിപ്പോര്‍ട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും (പറയുന്നത് പത്താം ക്ലാസ് പാസാവാത്ത ചെങ്ങായി) കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും. ചികിത്സ തുടങ്ങുന്നതിനു മുന്‍പ് മറ്റെല്ലാം മരുന്നും നിര്‍ത്തണം, ചികിത്സയുടെ ഭാഗമായി നല്‍കിയത് നാടന്‍ നെല്ലിക്ക നീരും, പൊന്‍കാരം ( Tankan Bhasma ) എന്ന മെഡിസിനും.

പ്രമുഖ വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിര്‍ത്തി, പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങി. അതിന്റെ ബാക്കിപത്രമായി ഒരാഴ്ച്ചയായി പനിയും, ചുമയും മൂര്‍ച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാന്‍ തുടങ്ങി. അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂര്‍ച്ചിച്ചതിനാല്‍ അമലയില്‍ ഇറക്കുവായിരുന്നു. (Severe Metabolic Crisis)’- വിപിന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോഹനന്‍ വൈദ്യര്‍ നിര്‍ദേശിച്ച പൊന്‍കാരം ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്‌സ് ഗണത്തില്‍ പെടുന്നതാണെന്ന് തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും വിപിന്‍ പറയുന്നു.

പൊന്‍കാരത്തെ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.