ദുബയ്: ദുബായില്‍ റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം രണ്ട് സ്വദേശി യുവാക്കളുടെ പക്കല്‍ നിന്നും 50 ദിര്‍ഹം വീതം. വൈകുന്നേരം ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് പോകുന്നവര്‍ക്കാണ് അറബി വേഷത്തിലുള്ള രണ്ട് യുവാക്കള്‍ പണം വിതരണം ചെയ്തത്. ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


ALSO READ: ഡ്യൂട്ടിക്കിടെ നഴ്‌സിനെതിരെ ലൈംഗികാതിക്രമം; ഡോക്ടറെ ചെരുപ്പൂരിയടിച്ച് നഴ്‌സുമാര്‍; വീഡിയോ വൈറല്‍


പണം എന്തിനാണെന്ന് ചോദിക്കുമ്പോള്‍ ഷെയ്ക് മുഹമ്മദ് ബിന്‍ ഫൈന്‍സല്‍ അല്‍ ഖസാമിയുടെ സമ്മാനമാണിതെന്നാണ് യുവാക്കള്‍ മറുപടി നല്‍കുന്നത്. എന്നാല്‍ വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്നോ, ഇതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നോ വ്യക്തമായിട്ടില്ല.



സ്റ്റാര്‍ പീപ്പിള്‍ എന്ന ഫേസ്ബുക്ക് പേജാണ് ഇത് സംബന്ധിച്ച വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 260 ഓളം പേര്‍ ഇതിനകം വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.


ALSO READ: യു.പിയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനായാല്‍ രാജ്യം മുഴുവന്‍ അത് ആവര്‍ത്തിക്കും: അഖിലേഷ് യാദവ്


ചിലര്‍ പുണ്യമാസങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് പണം നല്‍കാറുണ്ടെങ്കിലും, പരസ്യമായി ഇത്രയും തുക വിതരണം ചെയ്യുന്നത് ആദ്യമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.