എഡിറ്റര്‍
എഡിറ്റര്‍
‘അതെന്റെ പേരിലുള്ള് കേസ്’; ഷെഫീന്‍ ജഹാനെതിരായ കേസിലെ യഥാര്‍ത്ഥ പ്രതി താനാണെന്ന് സമ്മതിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്, വീഡിയോ
എഡിറ്റര്‍
Thursday 7th September 2017 8:26pm

 

കോഴിക്കോട്: ഹാദിയയുടെ ഭര്‍ത്താവ് ഷെഹീന്‍ ജഹാന്റെ പേരിലുള്ള കേസിലെ യഥാര്‍ത്ഥ പ്രതി താനാണെന്ന് വെളിപ്പെടുത്തലുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഹമ്മദ് ഷെഫീനെന്ന തന്റെ പേരിലുള്ള 889/11 & 1051/ 13 എന്നീ കേസുകള്‍ ഷെഫീന്‍ ജഹാനെതിരെ കിളികൊല്ലൂര്‍ പൊലീസ് അടിച്ചേല്‍പ്പിച്ചതാണെന്ന് ഷെഫീന്‍ പറയുന്നു.

തന്നെ പൊലീസുകാര്‍ ഇത്ര സ്‌നേഹിക്കുന്നതിന്റെ കാരണമെന്താണെന്നറിയില്ലെന്നും ചിലപ്പോള്‍ കൈയബദ്ധം പറ്റിയതാകാമെന്നും ഷെഫീന്‍ മുഹമ്മദ് പറയുന്നു. കേസിലെ പരാതിക്കാരെ ഭീഷണിപ്പെടുത്തി ഷെഫീന്‍ ജഹാന്റെ പേരു പറയിക്കുന്നതിനു പിന്നില്‍ സി.പി.ഐ പ്രവര്‍ത്തകനാണെന്നും പോസ്റ്റിലുണ്ട്.


Also Read: ‘ഗൗരി ലങ്കേഷ് പത്രികയല്ല ഗൗരി ലങ്കേഷ് പാട്രിക് ആണ്’; ഗൗരി ക്രിസ്ത്യാനിയാണെന്ന സംഘപരിവാര്‍ സന്ദേശം പുറത്ത് വിട്ട് മുരളീ ഗോപി


സംഘികളുടെ കാലുപിടിക്കാതെ സത്യത്തിനു കൂട്ടുനില്‍ക്കണമെന്നും ഷെഫീന്‍ പറയുന്നു. കൊല്ലം സ്വദേശിയായ ഷെഫീന്‍ ദമാമിലാണ് താമസിക്കുന്നത്.

കേസുകളിലൊന്ന് ഹൈക്കോടതിയില്‍ വെച്ചു തീര്‍ന്നതാണെന്നും അതിന്റെ രേഖകള്‍ തന്റെ കൈയിലുണ്ടെന്നും ഷെഫീന്‍ മുഹമ്മദ് ഫേസബുക്ക് വീഡിയോയിലൂടെ പിന്നീട് പറഞ്ഞു. പരാതിക്കാരനെ നിരന്തരം സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്താറുണ്ടെന്ന് പരാതിക്കാരന്റെ പിതാവ് തന്നെ അറിയിച്ചിരുന്നതായും ഇദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വീഡിയോ കാണാം:

Advertisement