എഡിറ്റര്‍
എഡിറ്റര്‍
‘ഗൗരി ലങ്കേഷ് പത്രികയല്ല ഗൗരി ലങ്കേഷ് പാട്രിക് ആണ്’; ഗൗരി ക്രിസ്ത്യാനിയാണെന്ന സംഘപരിവാര്‍ സന്ദേശം പുറത്ത് വിട്ട് മുരളീ ഗോപി
എഡിറ്റര്‍
Thursday 7th September 2017 6:43pm

കോഴിക്കോട്: കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിനെതിരായ സംഘപരിവാറിന്റെ കുപ്രചരണങ്ങളും ഇന്നും തുടരുകയാണ്. ഗൗരിയ്‌ക്കെതിരായ അത്തരത്തിലൊരു പ്രചരണത്തെ തുറന്ന് കാണിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്തെത്തിയിരിക്കുകയാണ്.

തനിക്ക് ലഭിച്ച ഒരു മെസേജാണ് മുരളീ ഗോപി പുറത്തു വിട്ടിരിക്കുന്നത്. ഗൗരിയ്‌ക്കെതിരെ നടത്തുന്ന കുപ്രചരണവും അതിനുള്ള മറുപടിയുമാണ് മുരളി ഗോപി ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്. അമിതേഷ് കുമാര്‍ എന്നയാളുടെ ട്വീറ്റും അതിനുള്ള ടാസ് എന്നയാളുടെ കമന്റുമാണ് മുരളിയ്ക്ക് ലഭിച്ച സന്ദേശം.

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മുഴുവന്‍ പേര് ഗൗരി ലങ്കേഷ് പാട്രിക് ആണെന്നും ഗൗരിയുടെ ക്രിസ്ത്യന്‍ പശ്ചാത്തലം മറച്ചു വെക്കുന്നതിന് പിന്നിലെ അജണ്ടയെന്താണെന്നുമായിരുന്നു അമിതേഷിന്റെ ട്വീറ്റ്. ഇതിനുള്ള മറുപടിയായി ടാസ് ഗൗരി ലങ്കേഷ് പാട്രിക് അല്ലെന്നും ഗൗരി ലങ്കേഷ് പത്രികയാണെന്നും പത്രികയെന്നാല്‍ കന്നഡയില്‍ പത്രം എന്നാണ് അര്‍ത്ഥമെന്നും വിശദീകരണം നല്‍കുന്നു.


Also Read:  ‘നീയെന്താ പോണ്‍ സ്റ്റാറാണോ, ഈ ചിത്രം ഉടനെ ഡിലീറ്റ് ചെയ്യണം’; ഇന്ത്യന്‍ നായിക മിതാലി രാജിനെ സംസ്‌കാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍


ഇന്നുച്ചയോടെ തനിക്ക് ലഭിച്ച ഒരു സന്ദേശമാണിതെന്നും പേടിപ്പെടുത്തുന്നതാണ് ഇതിലെ സന്ദേശമെന്നും എന്നാല്‍ അതിനുള്ള മറുപടി വളരെ കൃത്യമാണെന്നും മുരളീ ഗോപി പറയുന്നു.

ചൊവ്വാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് തന്റെ വീടിന് മുമ്പില്‍ വച്ച് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്. സംഘപരിവാറിന്റെ ഭീഷണി തനിക്കുണ്ടെന്ന് നേരത്തെ അവര്‍ തുറന്നു പറഞ്ഞിരുന്നു. ആയിരങ്ങളെ സാക്ഷിയാക്കി ഇന്നലെ വൈകിട്ടാണ് ഗൗരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.

Advertisement