ഷോമിയുടെ പുതിയ സ്മാര്‍ട്‌ഫോണായ റെഡ്മി 3 എസ് പ്രൈം ഇന്ന് മുതല്‍ വില്‍പ്പനയക്ക്. ഫഌപ്കാര്‍ട്ട് വഴിയും എം.ഐ.കോം വഴിയും ഫോണ്‍ സ്വന്തമാക്കാം.
8,999 രൂപയാണ് ഫോണിന്റെ വില. റെഡ്മി 3 എസിന് 6,999 രൂപയായിരുന്നു വില. 3 ജിബിയാണ് റാം. 32 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 2 ജിബി റാമും 16 ജിബി സ്‌റ്റോറേജ് ഓപ്ഷനും ഉണ്ട്.
റിയര്‍പാനലില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയും 720*1280 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. 5 മെഗാപിക്‌സലാണ് മുന്‍വശത്തെക്യാമറ. 4100 എം.എ.എച്ച് ബാറ്ററി ലൈഫാണ് ഉള്ളത്.
