ഷവോമി ഫോണിന്റെ ഫാന്‍ ഫെസ്റ്റിവല്‍ നാളെയും മറ്റന്നാളുമായി നടക്കും. ഷവോമി ഔദ്യോഗിക വെബ്സൈറ്റിലും ആപ്പിലുമാണ് വില്‍പ്പന നടക്കുന്നത്.

ആകര്‍ഷകമായ ഓഫറുകളാണ് ഷവോമി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. റെഡ്മി നോട്ട് 5 പ്രൊ വാങ്ങുന്നവര്‍ക്ക് എം.ഐ ഇയര്‍ഫോണ്‍ സൗജന്യമായി ലഭിക്കും. സോഷ്യല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ മ്യൂസിക്.ലിയുമായി സഹകരിച്ച് എം.ഐ മിക്സ് 2 എസ് നേടാനുള്ള അവസരവും മാര്‍ച്ച് 31 മുതല്‍ ഷവോമി ഒരുക്കിയിട്ടുണ്ട്.

സ്മാര്‍ട്ഫോണുകള്‍, വെയറബിള്‍സ്, കൂപ്പണുകള്‍ തുടങ്ങി നിരവധി ആനുകൂല്യ വില്‍പനകളും ഇതിനോടനുബന്ധിച്ച് നടക്കും. കൂട്ടുകാരെ ഇന്‍വെറ്റ് ചെയ്ത്. നിശ്ചിത അളവ് ലൈക്കുകള്‍ എത്തിയാല്‍ എം.ഐ ബാന്‍ഡ് സ്വന്തമാക്കാനുള്ള അവസരം ലഭിക്കും.


Also Read:  ‘ഹ്യൂമും കിസിറ്റോയുമില്ല’; സൂപ്പര്‍ കപ്പിനായുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു; കപ്പടിക്കാന്‍ കച്ചകെട്ടുന്നത് ഇവര്‍


 

40 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകളും മേളയില്‍ ലഭിക്കും. ടീം ഉണ്ടാക്കുകയും മറ്റുള്ളവരെ ടീമില്‍ അംഗമാകാന്‍ ക്ഷണിക്കുകയുമാണ് കൂപ്പണ്‍ യോഗ്യത നേടാനുള്ള മാര്‍ഗം.

ഇത് കൂടാതെ ഏപ്രില്‍ രണ്ട് മുതല്‍ റെഡ്മി 5 എ സ്മാര്‍ട്ഫോണുകള്‍ നേടാന്‍ അവസരമൊരുക്കുന്ന കളര്‍ അവര്‍ പ്ലാനറ്റ് കാമ്പയിനും ഷവോമി സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 6 വരെയാണ് ഇതിന്റെ കാലാവധി.