[]കൊല്ലം: കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ വനിതാ പോലീസുകാരെ പോലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി.

വനിതാ പോലീസുമാരുടെ ഡ്രസിങ് റൂമില്‍ അതിക്രമിച്ചു കടക്കാന്‍ പോലീസുകാരന്‍ ശ്രമിച്ചുവെന്നാണ് പരാതി.

സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ജോണ്‍ വര്‍ഗീസ് എന്ന പോലീസുകാരനെതിരെയാണ് പരാതി.

നാല് വനിതാ പോലീസുകാര്‍ ചേര്‍ന്ന് ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐക്കാണ് പരാതി നല്‍കിയിരിക്കുന്നത്.