മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ ഒരുപോലെ ഫാന്‍ബേസ് ഉള്ള താരങ്ങളാണ് സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ താരങ്ങള്‍ കൂടിയ ഇരുവരും മികച്ച ഫീല്‍ഡര്‍മാരുമാണ്.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പഴയ വാക്‌പോരിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

2013 ലെ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനിടെയായിരുന്നു സംഭവം. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളായിരുന്നു ഇന്ത്യയെക്കൂടാതെ ടൂര്‍ണ്ണമെന്റിലുണ്ടായിരുന്നത്.

ഇതില്‍ വിന്‍ഡീസിനെതിരായ മത്സരത്തിനിടെയായിരുന്നു റെയ്‌ന-ജഡേജ പോര്. ജഡേജയുടെ പന്തില്‍ സുനില്‍ നരേയ്‌നിന്റെ ക്യാച്ച് റെയ്‌ന നഷ്ടപ്പെടുത്തിയിരുന്നു.

ഇതിലാണ് ജഡേജ പ്രകോപിതനായത്. കളിക്കിടയിലെ ഡ്രിംഗ്‌സ് ബ്രേക്കിനിടെ ജഡേജയും റെയ്‌നയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.


ഇരുവരേയും കോഹ്‌ലി ശാന്താനാക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. എന്നാല്‍ കളി തീരുന്നതിന് മുന്‍പ് തന്നെ ഇരുവരും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

കൈത്തണ്ടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ധോണിയ്ക്ക് പകരം വിരാട് കോഹ്‌ലിയായിരുന്നു ഈ കളിയില്‍ ഇന്ത്യയെ നയിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: When Ravindra Jadeja had a heated argument with Suresh Raina over a dropped catch