ക്ഷേത്ര മുറ്റത്ത് മാംസം കഴിച്ചെന്ന് ആരോപണം; യു.പിയില്‍ സോയാബീനും റൊട്ടിയും കഴിക്കുകയായിരുന്ന ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ അടിച്ചുകൊന്നു
national news
ക്ഷേത്ര മുറ്റത്ത് മാംസം കഴിച്ചെന്ന് ആരോപണം; യു.പിയില്‍ സോയാബീനും റൊട്ടിയും കഴിക്കുകയായിരുന്ന ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ അടിച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th July 2021, 11:22 am

ഗാസിയാബാദ്: ക്ഷേത്ര മുറ്റത്ത് മാംസം കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവിനെ അടിച്ചുകൊന്നു. മീററ്റ് സ്വദേശി(22) പ്രവീണിനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. ഇവരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

കൊല്ലപ്പെട്ട പ്രവീണ്‍ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ്. പ്രവീണ് മാംസം കഴിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മാംസം കഴിച്ചിട്ടില്ലെന്നും റൊട്ടിയും സോയാബീനും കഴിച്ചുകൊണ്ടിരിക്കേയാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

കേസിലെ പ്രധാനപ്രതി നിധിന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും ആകാശ്, അശ്വിനി എന്നിവരാണ് മറ്റ് രണ്ട് പ്രതികളെന്നും പൊലീസ് പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.