ജെറുസലേം: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടതോടെ ഉപയോക്താക്കള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തണ്ണിമത്തന്‍ ഇമോജി ഉപയോഗിക്കുകയാണ്. ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന അതിക്രമങ്ങള്‍ കാണിക്കുന്ന വീഡിയോകളും ദൃശ്യങ്ങളും അടങ്ങുന്ന പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ചിരുന്നു.
എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായപ്പോള്‍ ഫലസ്തീന്‍ ഐക്യത്തെ തണ്ണിമത്തനിലൂടെ പ്രതിനിധീകരിക്കുകയാണ് ഫലസ്തീന്‍ അനുകൂല ഉപയോക്താക്കള്‍.
ഫലസ്തീന്‍ സംസ്‌കാരത്തിന്റെ ഒരു വലിയ ഭാഗമാണ് തണ്ണിമത്തന്‍. ഫലസ്തീനിലെ നിരവധി വിഭവങ്ങളില്‍ തണ്ണിമത്തന്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അത് പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്.
