ഒരു മാസം മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ദേശവിരുദ്ധനായിരുന്നില്ലേ; എന്‍.ഡി.എയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രിക്കെതിരെ ദീപ്‌കെ
India
ഒരു മാസം മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ദേശവിരുദ്ധനായിരുന്നില്ലേ; എന്‍.ഡി.എയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രിക്കെതിരെ ദീപ്‌കെ
നിഷാന. വി.വി
Wednesday, 19th August 2026, 10:59 am

ന്യൂദല്‍ഹി: തന്നെ എന്‍.ഡി.എയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ചേരാന്‍ ക്ഷണിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി കോക്രാച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ.

ഒരു മാസം മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ദേശവിരുദ്ധരാനായിരുന്നില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയുടെ ക്ഷണത്തെ സംബന്ധിച്ചുള്ള ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

അഭിജിത് ദിപ്‌കെ അംബേദ്കറൈറ്റ് ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരനാണെന്നും, അതിനാല്‍ അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എ) ചേരുന്നത് പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞിരുന്നു. പിന്നാലെയാണ് ദീപ്‌കെ പ്രതികരണവുമായി രംഗത്തെത്തിയത്.

തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും, അതിനാല്‍ ദിപ്‌കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അഭിജീത് ദിപ്‌കെ ഒരു അംബേദ്കറൈറ്റ് ആണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം സജീവവും ചെറുപ്പവുമാണ്. റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എ) യില്‍ ചേരുന്നത് അദ്ദേഹം പരിഗണിക്കണം, അത്താവലെ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ അഭിജിത് തങ്ങളുടെ പാര്‍ട്ടിയിലേക്കു ചേരണമെന്നും അത്താവലെ പറഞ്ഞു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് ദീപ്‌കെ നേരത്തെ തന്നെ വ്യക്തമായിരുന്നു.

Content Highlight: Wasn’t I considered anti-national by you just a month ago? — Deepk hits out at the Union Minister who invited him to the NDA.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.