‘ഈ ഫോര്‍മാറ്റില്‍ വൈഭവിന് ഒരു അവസരം നല്‍കണം. ഏത് ടീമിലും സ്വാധീനമുണ്ടാക്കാന്‍ അവന് കഴിയും. അവന്‍ കളിക്കുന്ന രീതി ടീമിന് മികച്ച തുടക്കം നല്‍കുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് അവന്‍ നടത്തുന്നത്. 200 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നത് വലിയ കാര്യമാണ്. പ്രായം നോക്കാതെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി വേണം അവസരം നല്‍കേണ്ടത്.
അണ്ടര്‍ 19 മത്സരങ്ങളിലും ഇന്ത്യ എ ടീമിന് വേണ്ടിയും വൈഭവ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഐ.പി.എല്ലിലും അവന്‍ അത് തുടരുകയാണ്. സ്റ്റാര്‍ക്ക്, റബാഡ, എന്‍കിഡി തുടങ്ങിയ ലോകോത്തര ബൗളര്‍മാരെ ആത്മവിശ്വാസത്തോടെയാണ് അവന്‍ നേരിടുന്നത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ ഇനി എന്താണ് വേണ്ടത്,’ വസീം ജാഫര്‍ പറഞ്ഞു.
വൈഭവ് സൂര്യവംശി. Photo: iplt20.com
ഈ സീസണില്‍ രാജസ്ഥാന് വേണ്ടി 12 മത്സരങ്ങളില്‍ നിന്നും 486 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. സീസണില്‍ ഒരു സെഞ്ച്വറിയും വൈഭവ് നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തിലും മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയിരുന്നത്.
എന്നാല്‍ മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പട്ടു. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി നാല് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
രാജസ്ഥാന് പ്ലേ ഓഫിലെത്തണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും വേണം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കെതിരെയാണ് രാജസ്ഥാന്റെ മത്സരങ്ങള്‍.