പാകിസ്ഥാന്‍ ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത താരമാണ് വസീം അക്രം. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലഘട്ടത്തില്‍ ടീമിനെ കൈപിടിച്ചു നടത്തിയതില്‍ പ്രധാനിയാണ് അദ്ദേഹം.
പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനായ വസീം അക്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ത്രീപീസ് കോട്ടും സ്യൂട്ടുമണിഞ്ഞ് സ്വിമ്മിംഗ് പൂളില്‍ ചാടിയ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.
തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് താരം കോട്ടും സ്യൂട്ടുമണിഞ്ഞ് പൂളില്‍ ഇറങ്ങിയിരിക്കുന്നത്. വീഡിയോ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയും അദ്ദേഹം നല്‍കുന്നുണ്ട്.
