c.-divakaran

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നയിക്കണമെന്ന് സി.പി.ഐ കേന്ദ്ര കൗണ്‍സില്‍ അംഗം സി ദിവാകരന്‍. വി.എസ് മത്സരിക്കാതെ മാറി നില്‍ക്കേണ്ട സാഹചര്യമില്ല. വി.എസ് ഇല്ലാതെ കേരളത്തില്‍ ഇടതു രാഷ്ട്രീയമില്ല. ഇടതു രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ് വി.എസ് എന്നും സി. ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ഇടതുപക്ഷത്തെ നയിക്കാനാഗ്രഹിക്കുന്നവര്‍  മുന്നണിയിലുണ്ടെന്ന് സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി.എസിന് പിന്തുണയുമായി മുതിര്‍ന്ന സി.പി.ഐ നേതാവായ സി. ദിവാകരന്‍ രംഗത്ത് എത്തിയിരിക്കുന്നത്.