തൃശ്ശൂര്‍: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാളെ പിടികൂടി. കോഴിക്കോട് കോവൂര്‍ സ്വദേശി ബഗീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന ബഗീഷിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബഗീഷിനെ ബെംഗളൂരുവില്‍നിന്ന് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പീന്നീട് ജാമ്യം നല്‍കി.


Also Read ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു

വി.കെ.ശ്രീരാമനെ ബഗീഷ് ഇത് വരെ നേരിട്ട് കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. വ്യക്തി വൈരാഗ്യം മൂലമല്ല ബഗീഷ് പ്രചരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മൂന്നുലക്ഷത്തിധികം പേര്‍ വി.കെ. ശ്രീരാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്