ഒരു പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന ഫ്‌ളോപ്പ് സ്ട്രീക്കിന് അവസാനം കുറിച്ചുകൊണ്ട് കറുപ്പ് വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കറുപ്പ്. ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിയിലേറെയാണ് ചിത്രം ഇതുവരെ നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഇതിനോടകം 100 കോടിക്ക് മുകളിലും ചിത്രം നേടിക്കഴിഞ്ഞു.
കറുപ്പിന്റെ വിജയം ആവര്‍ത്തിക്കുമെന്ന് പലരും കരുതുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ഫാമിലി എന്റര്‍ടൈനറായൊരുങ്ങുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ടീസറിന് മികച്ച വരവേല്പാണ് ലഭിച്ചത്.

മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. 20 വയസുകാരിക്ക് 40 കാരനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥ. അനൗണ്‍സ് ചെയ്ത സമയത്ത് പലരും ഈ പ്ലോട്ടിനെ സംശയത്തോടെയായിരുന്നു കണ്ടത്. എന്നാല്‍ ടീസറില്‍ മമിത- സൂര്യ കോമ്പോ പലരെയും ഞെട്ടിച്ചു. ഇപ്പോഴിതാ ടീസറിന്റെ എഡിറ്റഡ് വേര്‍ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഗജിനിയിലെ ‘ഒരു മാലൈ ഇളവെയില്‍’ എന്ന പാട്ടും വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ടീസറിലെ രംഗങ്ങളും മിക്‌സ് ചെയ്ത വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞു. മമിത- സൂര്യ കോമ്പോയ്ക്ക് ഈ പാട്ട് വളരെ നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ ‘ഒരു മാലൈ’ എന്ന പാട്ടിന്റെ റീമിക്‌സ് വേര്‍ഷന്‍ കൊണ്ടുവന്നാല്‍ ഗംഭീരമാകുമെന്നും ചിലര്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. വെങ്കി അട്‌ലൂരി എന്ന സംവിധായകന്‍ നിരാശപ്പെടുത്തില്ലെന്നും ആരാധകര്‍ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. തെലുങ്കിലെ സംവിധായകനുമായി കൈകോര്‍ക്കുമ്പോള്‍ തെലുങ്ക് മാര്‍ക്കറ്റിലെ തന്റെ സ്ഥാനം തിരിച്ചെടുക്കാനാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
സഞ്ജയ് വിശ്വനാഥ് എന്ന ബിസിനസുകാരനായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. രാധിക ശരത്കുമാര്‍, രവീണ ടണ്ടന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ഓഗസ്റ്റ് 13ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
I’m still stuck here !!
What a Remix 😭😭❤️❤️ pic.twitter.com/lGkHm1knSy
— Rocky Bhai (@RockybhaiOffcl) May 24, 2026
Content Highlight: Viswanath and Sons Ghajini crossover video viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
