ഭരണത്തിൽ ഏത് പാർട്ടി വന്നാലും നാളെ ഇതേ സംഭവം ആവർത്തിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും: വിസമയ മോഹൻലാൽ
Malayalam Cinema
ഭരണത്തിൽ ഏത് പാർട്ടി വന്നാലും നാളെ ഇതേ സംഭവം ആവർത്തിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും: വിസമയ മോഹൻലാൽ
നന്ദന. ടി
Sunday, 2nd August 2026, 9:16 pm

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സമൂഹമാധ്യമങ്ങൾ വഴി തന്റെ നിലപാട് വ്യക്തമാക്കിയ താരങ്ങളിൽ ഒരാളായിരുന്നു വിസ്മയ മോഹൻലാൽ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുന്ന താരത്തിന്റെ ഈ തുറന്ന പ്രതികരണം സിനിമാ-സോഷ്യൽ മീഡിയ ലോകത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.  പ്രതികരണത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും നടിക്ക് നേരിടേണ്ടി വന്നിരുന്നു.

വിസമയ മോഹൻലാൽ. Photo. Screen grab/ Youtube

ഇപ്പോഴിതാ, താൻ പങ്കുവെച്ച നിലപാടിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി പറയുകയാണ് വിസ്മയ മോഹൻലാൽ. എഫ്.ടി. ക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി തന്റെ അഭിപ്രായം വീണ്ടും വ്യക്തമാക്കിയത്.

ജനാധിപത്യപരമായ അവകാശങ്ങൾക്കും മനുഷ്യത്വത്തിനുമാണ് താൻ മുൻഗണന നൽകുന്നതെന്നും. ഭരണത്തിൽ ഏത് രാഷ്ട്രീയ പാർട്ടി വന്നാലും തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും വിസ്മയ കൂട്ടിച്ചേർത്തു.

‘ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും പൂർണമായും ഉറച്ചുനിൽക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും സ്വന്തം അഭിപ്രായങ്ങൾ പങ്കുവെക്കുവാനും അവകാശമുള്ള ഒന്നാണ് ജനാധിപത്യം എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ബലപ്രയോഗത്തിന് പകരം എപ്പോഴും ആരോഗ്യപരമായ സംവാദങ്ങൾക്കാണ് സ്ഥാനം നൽകേണ്ടത്.

നിങ്ങളുടെ രാഷ്ട്രീയ ചിന്തകൾ ഒരിക്കലും അടിസ്ഥാനപരമായ മനുഷ്യത്വത്തിന് മുകളിലാകരുത്. ഭരണത്തിൽ ഏത് പാർട്ടി വന്നാലും നാളെ ഇതേ സംഭവം ആവർത്തിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും,’വിസ്മയ മോഹൻലാൽ പറഞ്ഞു.

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുടക്കം. ആശിഷ് ജോ ആന്തണി, സായികുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലുമെത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തും.

വിസമയ മോഹൻലാൽ. തുടക്കം. Photo. Screen grab/ Youtub

Content Highlight: Vismaya reaffirmed her stance in NEET- UG question paper leak issue

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം