പോര്‍ട്ട് എലിസബത്ത്: സ്വന്തം മണ്ണില്‍ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി നാണം കെട്ടിരിക്കുകയാണ് ഭക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം. പോര്‍ട്ടീസിന്റെ പുത്തന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്കാരം ടീമിന് വേണ്ട രീതിയില്‍ കളിക്കാന്‍ പറ്റിയില്ലെന്നും കളിയുടെ ഗതി തന്നെ തിരിച്ചുവിട്ടത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണെന്നുമാണ് പരമ്പര നഷ്ടത്തിനു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മര്‍ക്കാരം പറയുന്നത്.
പരിശീലകന്റെ ടീമിനോടുള്ള മനോഭാവത്തെ കുറിച്ച പ്രതികരിച്ച മര്‍ക്കാരം ഗ്ലിബസണ്‍ എല്ലാം നോക്കികാണുന്നുണ്ടായിരുന്നെന്നും. ടീമിന്റ കളിയുടെ നിലവാരമെല്ലാമെന്നും പറഞ്ഞ മര്‍ക്കാരം പലപ്പോളും അദ്ദേഹം ടീമിനുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
“കോച്ചിന് പൂര്‍ണ്ണമായും അവകാശപ്പെടാം ഞാന്‍ സ്ഥിരം കളിക്കുന്ന കളിയല്ല കളിച്ചത്, അത് ചിലപ്പോ സമ്മര്‍ദമോ…മനേനില തെറ്റിയതോ എന്തെങ്കിലുമാവാം കാരണം. ഞാന്‍ ബാറ്റ് ചെയ്തതല്ലാം ശരിയായിട്ടാണ് എന്ക്ക് തോന്നിയത് എന്നാലും ടീമിനെ വിജയത്തിലെത്തിക്കാന്‍ എനിക്ക് സാധിച്ചില്ല.” മര്‍ക്കാരം പറയുന്നു
എനിക്കുമേല്‍ കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നു. ഒരു ക്യപറ്റനെന്ന നിലയില്‍ ഞാന്‍ എന്നാലാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ബോളര്‍മാര്‍ക്കെന്നും വേണ്ടരീതിയില്‍ തിളങ്ങാനാവാഞ്ഞത് വന്‍ തിരിച്ചടിയായി എന്നു തന്നെ പറയാം മര്‍ക്കാരം കൂട്ടിച്ചേര്‍ത്തു.
ടീമിന് വേണ്ടരീതിയില്‍ ഞങ്ങളുടെ ഇന്നിങ്ങ്സ് കെട്ടിപെക്കാന്‍ സാധിച്ചില്ലെന്നും വിരാട് കോഹ്‌ലിയുടെ അവിസമരണീയ പ്രകടനമാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചതെന്നും പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തനിക്കും വിരാടിന്റെ കൈയില്‍ നിന്ന് ചിലത് പഠിക്കാനായെന്നും കൂട്ടിചേര്‍ത്തു.
