വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി-20കള്‍ക്കുമായാണ് വിന്‍ഡീസ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം. സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം അരങ്ങേറുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്.
ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഏകദിന സ്‌ക്വാഡില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഭാഗമാണ്. മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രവും വിരാടും രോഹിത്തുമാണ്. മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഏകദിന 15,000 റണ്‍സ് സ്വന്തമാക്കുന്ന താരമാകാനാണ് വിരാടിന് സാധിക്കുക. ഇനി വെറും 59 റണ്‍സ് നേടിയാല്‍ വിരാടിന് ഈ മാന്ത്രിക സംഖ്യയിലെത്താം. അങ്ങനെയെങ്കില്‍ ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ രണ്ടാമത് മാത്രം താരമായും വിരാട് മാറും.
വിരാട് കോഹ്‌ലി-photo: BCCI/X.COM
2008ല്‍ ഏകദിന കരിയര്‍ ആരംഭിച്ച മുന്‍ നായകന്‍ 302 ഇന്നിങ്സില്‍ നിന്നും 14,941 റണ്‍സ് നേടിയിട്ടുണ്ട്. 58.59 എന്ന മികച്ച ശരാശരിയില്‍ ബാറ്റ് വീശുന്ന താരം 54 സെഞ്ച്വറികളും 79 അര്‍ധ സെഞ്ച്വറികളും തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും വിരാട് തന്നെയാണ്.
ഇതിനൊപ്പം മറ്റൊരു ഐതിഹാസിക നേട്ടവും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും. ഏറ്റവും വേഗത്തില്‍ 15,000 ഏകദിന റണ്‍സെന്നസച്ചിന്റെ നേട്ടമാണിത്. തന്റെ 377ാം ഇന്നിങ്‌സിലാണ് സച്ചിന്‍ 15,000 ഏകദിന റണ്‍സ് നേടിയത് എന്നതിനാല്‍ തന്നെ ഇനിയുള്ള 74 ഇന്നിങ്‌സുകള്‍ക്കുള്ളില്‍ എപ്പോള്‍ 59 റണ്‍സടിച്ചാലും വിരാടിന് ഈ നേട്ടം സ്വന്തമാക്കാം.
വെസ്റ്റ് ഇന്‍ഡീസ് ഏകദിന സ്‌ക്വാഡ്
ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്‌ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, അമീര്‍ ജാംഗൂ (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിടെല്‍ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്
ഇന്ത്യ ഏകദിന സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്സ്വാള്‍, നമന്‍ ധീര്‍.
Content Highlight: Virat Kohli Need 59 Runs To Create Historical Record In ODI
