പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന വിലായത്ത് ബുദ്ധയുടെ ലൊക്കേഷൻ വീഡിയോ പുറത്തുവിട്ടു. ആനപ്പുറത്ത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്ന മൊബൈൽ വീഡിയോയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. രാത്രിയിലാണ് ഷൂട്ട് നടക്കുന്നത്. പ്രശസ്ത
ഛായാഗ്രാഹകൻ അരവിന്ദ് കശ്യപ് ആണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ലൊക്കേഷനിൽ നിന്നുമുള്ള തന്റെ കഥാപാത്രത്തിന്റെ ചിത്രം പൃഥ്വിരാജ് സോഷ്യൽമീഡിയ പേജുകളിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു. ‘ഡബിൾ മോഹൻ ഇൻ വിലായത്ത് ബുദ്ധ’ എന്ന കാപ്‌ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. എമ്പുരാന് മുൻപ് റിലീസ് ചെയ്യാനിരിക്കുന്ന മാസ് ആക്ഷൻ എന്റർടെയ്നറാണ് വിലായത്ത് ബുദ്ധ.
