vikram-1
വിക്രത്തിന്റെ സിനിമകള്‍ നിര്‍മ്മിക്കാന്‍ ആളുകളില്ല എന്ന് വാര്‍ത്തകള്‍ വരുന്നതിനിടെ തന്റെ പുതിയ ചിത്രത്തില്‍ നായകനായി വിക്രവും നായികയായി നയന്‍താരയും അഭിനയിക്കുമെന്ന് സംവിധായകന്‍ ആനന്ദ് ശങ്കറിന്റെ സ്ഥിരീകരണം. വിത്രം നായകനായ ഐ, 10 എണ്‍ട്രതുക്കുള്ള എന്നീ സിനിമകള്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാഞ്ഞതിനാല്‍ വിക്രം സിനിമകള്‍ക്ക് പ്രൊഡ്യൂസര്‍മാരെ കിട്ടുന്നില്ല എന്ന് ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു.

ട്വിറ്ററിലൂടെയാണ് ആനന്ദ് ശങ്കര്‍ വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന് പേരിട്ടിട്ടില്ലെന്നും മറ്റ് അഭിനേതാക്കള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

തുടര്‍ച്ചയായി സിനിമകള്‍ ഹിറ്റായതോടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന നയന്‍താരയും മാസ്സും ക്ലാസും ഒറുപോലെ സമന്വയിപ്പിക്കുന്ന വിക്രവും ചേരുമ്പോള്‍ മികച്ച ഒരു ചിത്രം തന്നെ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്‍ഡസ്ട്രിയിലെ വലിയ താരങ്ങളെ കിട്ടിയത് തന്റെ ഭാഗ്യമാണെന്ന് സംവിധായകന്‍ ആനന്ദ് ശങ്കര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ഇതാദ്യമായാണ് വിക്രവും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്നത്.

അരിമ നമ്പി എന്ന ആദ്യ ചിത്രത്തിലൂടെ കഴിവു തെളിയിച്ച സംവിധായകനാണ് ആനന്ദ് ശങ്കര്‍.