ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ തൂത്തുവാരി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം കേരളത്തില്‍ വിതരണം ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഗാനത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വീര രാജ വീര എന്ന ഗാനത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരുന്നത്. ആദ്യം മുതല്‍ അവസാനം വരെ പൂര്‍ണമായും സംഗീത പ്രേമികള്‍ക്ക് വിരുന്ന് നല്‍കുന്ന രീതിയിലാണ് ഗാനം പോകുന്നത്.

ശങ്കര്‍ മഹാദേവന്‍, ചിത്ര, ഹരിണി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം വമ്പന്‍ വിജയമായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് ദിവസങ്ങള്‍ എണ്ണുകയായിരുന്നു ആരാധകര്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ് രണ്ടാം ഭാഗവും ചിത്രം കേരളത്തിലേക്ക് വിതരണം ചെയ്യുന്നത്.

ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മന്‍ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഏപ്രില്‍ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. പി.ആര്‍.ഒ. – ശബരി

Content Highlight: veera raja veera song from ponniyin selvan