vayalar-ravi

[]ആലപ്പുഴ: എന്‍.എസ്.എസിനെതിരേ ആലപ്പുഴ ഡി.സി.സി അവതരിപ്പിച്ച പ്രമേയത്തില്‍ സമുദായ നേതാക്കള്‍ക്കെതിരേ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്‌ടെങ്കില്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.

ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും വയലാര്‍ രവി പറഞ്ഞു. ഡിസിസി പ്രമേയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. []

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും നിരന്തരം വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടേയും സംസ്‌ക്കാര ശൂന്യമായ പ്രസ്താനകള്‍ നിര്‍ത്തിവെക്കണെന്നാവശ്യപ്പെട്ടായിരുന്നു പ്രമേയം പാസാക്കിയത്.

ആക്ഷേപം തുടരുന്നതിനിടെ കഴിഞ്ഞ 23 ന് ചേര്‍ന്ന ആലപ്പുഴ ഡി.സി.സി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുകയും ഇരു സമുദായ നേതാക്കള്‍ക്കുമതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്യുകയായിരുന്നു.