മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ കഴിയാന്‍ വസുന്ധര രാജെ ഉണ്ടാക്കിയ നിയമം ഹൈക്കോടതി തള്ളി; ബി.ജെ.പി നേതാവിന് വീടൊഴിഞ്ഞു കൊടുക്കേണ്ടി വരും
national news
മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ കഴിയാന്‍ വസുന്ധര രാജെ ഉണ്ടാക്കിയ നിയമം ഹൈക്കോടതി തള്ളി; ബി.ജെ.പി നേതാവിന് വീടൊഴിഞ്ഞു കൊടുക്കേണ്ടി വരും
ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2019, 8:15 pm

ജയ്പൂര്‍: മുന്‍ മുഖ്യമന്ത്രിമാര്‍ക്ക്  ആജീവനാന്തം സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ കഴിയുന്നതിനായി വസുന്ധരെ രാജെയുടെ കാലത്ത് ഉണ്ടാക്കിയ നിയമം രാജസ്ഥാന്‍ ഹൈക്കോടതി എടുത്തു കളഞ്ഞു. രാജസ്ഥാന്‍ മിനിസ്റ്റേഴ്‌സ് സാലറി ബില്‍ 2017 ലെ ഭേദഗതിയാണ് കോടതി റദ്ദാക്കിയത്.

താമസത്തിന് പുറമെ ഫോണ്‍ ബില്‍, ഡ്രൈവര്‍മാര്‍, പെഴ്‌സണല്‍ സെക്രട്ടറിമാരടക്കം പത്തു സ്റ്റാഫിനെയും സൗജന്യമായി അനുവദിക്കുന്നതായിരുന്നു നിയമം. ഇതിനായി പ്രതിവര്‍ഷം 22 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്ചിലവഴിച്ചിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിവില്‍ ലൈനില്‍ പതിമൂന്നാം നമ്പര്‍ ബംഗ്ലാവിലാണ് വസുന്ധര രാജെ താമസിക്കുന്നത്. 2008ല്‍ പ്രതിപക്ഷ നേതാവായ സമയത്ത് ലഭിച്ച വീട്ടില്‍ 2013ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും രാജെ തുടരുകയായിരുന്നു. ‘അനന്ത് വിജയ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സര്‍ക്കാര്‍ ബംഗ്ലാവ് 2018ലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാജെയ്ക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നിരുന്നില്ല.

നിലവില്‍ ഝാല്‍റപാഠന്‍ എം.എല്‍.എയായ വസുന്ധര രാജെയ്ക്ക് വേറെ ഔദ്യോഗിക വസതി ലഭിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് തീരുമാനമെടുക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1980-81 കാലയളവില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് പഹാഡിയയാണ് ബംഗ്ലാവ് ഒഴിയേണ്ടി വരുന്ന മുന്‍മുഖ്യമന്ത്രി.