ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് 15കാരന്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയാണ് താരത്തിന്റെ നേട്ടം.
മത്സരത്തില്‍ രണ്ട് റണ്‍സ് നേടിയതോടെയാണ് വൈഭവ് ടൂര്‍ണമെന്റില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഐ.പി.എല്ലില്‍ നേരിട്ട 227ാം പന്തിലാണ് താരം ഈ മൈല്‍സ്റ്റോണില്‍ എത്തിയത്. അതോടെയാണ് ഏറ്റവും വേഗത്തില്‍ 500 റണ്‍സടിക്കുന്ന താരമെന്ന പട്ടവും ഇടം കൈയ്യന്‍ ബാറ്റര്‍ സ്വന്തം അക്കൗണ്ടിലാക്കിയത്.

വൈഭവ് സൂര്യവംശി. Photo: iplt20.com
ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ മറികടന്നാണ് വൈഭവിന്റെ ചരിത്ര നേട്ടം. ഓസീസ് ഓള്‍റൗണ്ടര്‍ 260 പന്തുകള്‍ നേരിട്ടാണ് 500 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നത്. ആ റെക്കോഡാണ് ഇപ്പോള്‍ വൈഭവ് പഴങ്കഥയാക്കിയത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍, പന്തുകള്‍
വൈഭവ് സൂര്യവംശി – 227
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 260
പ്രിയാന്‍ഷ് ആര്യ – 278
വിരേന്ദര്‍ സേവാഗ് – 280
നമന്‍ ധിര്‍ – 283
ട്രാവിസ് ഹെഡ് – 284
അതേസമയം, മത്സരത്തില്‍ വൈഭവ് 11 പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. മൊഹ്സിന്‍ ഖാനാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.
നിലവില്‍ ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. 12 പന്തില്‍ 15 റണ്‍സെടുത്ത റിയാന്‍ പരാഗും ഏഴ് പന്തില്‍ ആറ് റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ക്രീസിലുള്ളത്.
വൈഭവിന് പുറമെ, 12 പന്തില്‍ 22 റണ്‍സെടുത്ത യശസ്വി ജെയ്സ്വാളും ഗോള്‍ഡന്‍ ഡക്കായി ധ്രുവ് ജുറെലും പുറത്തായിട്ടുണ്ട്. ഈ രണ്ട് വിക്കറ്റുകളും മുഹമ്മദ് ഷമിക്കാണ്.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
വൈഭവ് സൂര്യവംശി, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡൊനോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, രവി ബിഷ്ണോയ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
ആയുഷ് ബദോണി, മിച്ചല്‍ മാര്‍ഷ്, റിഷബ് പന്ത് (ക്യാപ്റ്റന്‍ ആന്‍ഡ് വിക്കറ്റ് കീപ്പര്‍), ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, മുകുള്‍ ചൗധരി, മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ് റാഥി, മായങ്ക് യാദവ്.
Content Highlight: Vaibhav Suryavanshi became fastest to score 500 runs (by balls) by surpassing Glenn Maxwell in IPL
